ഒമാനിൽ 520 പേർക്ക് കൂടി കോവിഡ്
text_fields
മസ്കത്ത്: ഒമാനിൽ 520 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗികളുടെ 108296 ആയി. 321 പേർ കൂടി രോഗമുക്തരായി. 94229 പേർക്കാണ് ഇതുവരെ രോഗം ഭേദമായത്. ചികിത്സയിലിരുന്ന പത്തുപേർ കൂടി മരണപ്പെട്ടു. ഇതോടെ ആകെ മരണസംഖ്യ 1071 ആയി. 77 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 556 ആയി. ഇതിൽ 216 പേരും തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്.
പുതിയ രോഗികളിൽ 267 പേരും മസ്കത്ത് ഗവർണറേറ്റിലാണുള്ളത്. സീബ് വിലായത്തിൽ 103 പേർക്ക് രോഗമുണ്ട്. ബോഷർ-54, മത്ര-53, മസ്കത്ത്-40, അൽ അമിറാത്ത്-12, ഖുറിയാത്ത്-അഞ്ച് എന്നിങ്ങനെയാണ് മറ്റ് വിലായത്തുകളിലെ രോഗികളുടെ എണ്ണം. തെക്കൻ ബാത്തിനയിൽ 61 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ബർക്ക-32, റുസ്താഖ്-13, മുസന്ന-ആറ്, നഖൽ-ആറ്, വാദി മആവിൽ-മൂന്ന്, അൽ അവാബി-ഒന്ന് എന്നിങ്ങനെയാണ് വിലായത്ത് തലത്തിലെ കണക്കുകൾ. 42 ആണ് വടക്കൻ ബാത്തിനയിലെ പുതിയ രോഗികളുടെ എണ്ണം. ഇതിൽ 18 പേരാണ് സുഹാറിലുള്ളത്. ഷിനാസ്, സുവൈഖ്-ആറ് വീതം, സഹം-അഞ്ച്, ഖാബൂറ-നാല്, ലിവ-മൂന്ന് എന്നിങ്ങനെയാണ് വിലായത്ത് തലത്തിലെ എണ്ണം. ദോഫാറിലെ 35 പുതിയ രോഗികളിൽ 34 പേരും സലാലയിലാണ്. ദാഖിലിയ-33, ദാഹിറ-28, തെക്കൻ ശർഖിയ-20, വടക്കൻ ശർഖിയ-17, അൽ വുസ്ത-ഏഴ്, അൽ ബുറൈമി-ആറ് എന്നിങ്ങനെയാണ് മറ്റ് ഗവർണറേറ്റുകളിലെ രോഗികളുടെ എണ്ണം.

