ഖസബ് വടക്കുപടിഞ്ഞാറ് കടലിൽ 5.2 തീവ്രതയിൽ ഭൂചലനം
text_fieldsഖസബ്: ഖസബ് തീരത്തുനിന്ന് വടക്കുപടിഞ്ഞാറ് ദിശയിൽ കടലിൽ റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വെള്ളിയാഴ്ച ഉച്ചക്ക് ശേഷം അനുഭവപ്പെട്ടു. സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റിയിലെ ഭൂചലന നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പുപ്രകാരം പ്രാദേശിക സമയം വൈകിട്ട് 3.08 ഓടെയായിരുന്നു ഭൂചലനം. ഖസബിൽനിന്ന് ഏകദേശം 386 കിലോമീറ്റർ അകലെ വടക്കുപടിഞ്ഞാറൻ മേഖലയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം കണ്ടെത്തിയത്.
ഇത് ഭൂചലന സജീവ മേഖലയായി കണക്കാക്കപ്പെടുന്ന തെക്കൻ ഇറാൻ പ്രദേശത്താണെന്ന് അധികൃതർ വ്യക്തമാക്കി. പ്രാഥമിക വിവരങ്ങൾ പ്രകാരം 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. മുസന്ദത്തിൽനിന്ന് ഭൂചലനമുണ്ടായയിടത്തേക്ക് ദൂരം കൂടുതലാണെങ്കിലും ഖസബിലും വടക്കൻ എമിറേറ്റുകളിലെ ചില ഉയരം കൂടിയ കെട്ടിടങ്ങളിലുമുള്ളവർക്ക് നേരിയ കുലുക്കം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്. എന്നാൽ, പരിക്കുകളോ കെട്ടിടനാശമോ അത്യാവശ്യ സേവനങ്ങളിൽ തടസ്സമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

