റെക്കോർഡ് വർധന; ഇന്ന് ഒമാനിൽ 513 പേർക്ക് കോവിഡ്
text_fieldsമസ്കത്ത്: ഒമാനിൽ ഞായറാഴ്ച 513 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 334 പേരും വിദേശികളാണ്. രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ച ശേഷം ഇതാദ്യമായാണ് ഇത്രയധികം പേർ വൈറസ് ബാധിതരാകുന്നു. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതർ 7770 ആയി. അസുഖം സുഖപ്പെട്ടവരുടെ എണ്ണം 1933 ആയി ഉയർന്നിട്ടുണ്ട്. ചികിത്സയിലിരുന്ന രണ്ട് മലയാളികളടക്കം 36 പേർ ഇതുവരെ മരണപ്പെട്ടു. 5801 പേരാണ് നിലവിൽഅസുഖ ബാധിതരായിട്ടുള്ളത്. പുതിയ രോഗികളിൽ 389 പേരും മസ്കത്ത് ഗവർണറേറ്റിൽ നിന്നുള്ളവരാണ്.ഇതോടെ ഇവിടെ കോവിഡ് ബാധിതർ5909 ആയി. 960 പേരാണ് മസ്കത്തിൽ അസുഖം സുഖപ്പെട്ടവർ. വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, സുഖപ്പെട്ടവർ എന്നിവരുടെകണക്കുകൾ ചുവടെ;
1. മസ്കത്ത് ഗവർണറേറ്റ്: മത്ര-3192, 630; മസ്കത്ത് -55, 9; ബോഷർ- 1249,150; അമിറാത്ത്-194,16; സീബ് -1206,153; ഖുറിയാത്ത്-13,2.
2. തെക്കൻ ബാത്തിന: ബർക്ക- 288, 140; വാദി മആവിൽ- 12,10; മുസന്ന-93, 45; നഖൽ -29,21; അവാബി- 45,44; റുസ്താഖ് -75,37.
3. വടക്കൻ ബാത്തിന: സുവൈഖ് -117, 42; ഖാബൂറ-26,16; സഹം-60,20; സുഹാർ -155,36; ലിവ -35,11; ഷിനാസ് -59,43.
4. ദാഖിലിയ: നിസ്വ-74, 61; സമാഇൽ-76,51; ബിഡ്ബിദ്-52,24; ഇസ്കി -23,13; മന- 3,3; ഹംറ- 6,4; ബഹ്ല-30,22; ആദം-55,55.
5. തെക്കൻ ശർഖിയ: ബുആലി- 154,126; ബുഹസൻ- 4,1 സൂർ-59,22; അൽ കാമിൽ -32,11; മസീറ-1,0.
6. ദാഹിറ: ഇബ്രി- 103,38; ദങ്ക്-14,12; യൻകൽ -3,2.
7. ബുറൈമി: ബുറൈമി -83, 8
8. വടക്കൻ ശർഖിയ: ഇബ്ര- 13,8; അൽ ഖാബിൽ- 5,4; ബിദിയ -7,4; മുദൈബി-28,18; ദമാ വതായിൻ-6,0; വാദി ബനീ ഖാലിദ് -3,0.
9. ദോഫാർ: സലാല- 23,16
10. മുസന്ദം: ഖസബ് -7,4, മദാ-1,1
11. അൽ വുസ്ത: ഹൈമ-1,0; ദുകം -1,1.
