ഒമാനിൽ 463 പേർക്ക് കൂടി കോവിഡ്
text_fieldsമസ്കത്ത്: ഒമാനിൽ 463 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 253 പേരും വിദേശികളാണ്. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതർ 7257 ആയി. അസുഖം സുഖപ്പെട്ടവരുടെ എണ്ണം 1848 ആയി ഉയർന്നിട്ടുണ്ട്. ചികിത്സയിലിരുന്ന രണ്ട് മലയാളികളടക്കം 34 പേർ ഇതുവരെ മരണപ്പെട്ടു. 5375 പേരാണ് നിലവിൽ അസുഖ ബാധിതരായിട്ടുള്ളത്. പുതിയ രോഗികളിൽ 347 പേരും മസ്കത്ത് ഗവർണറേറ്റിൽ നിന്നുള്ളവരാണ്. ഇതോടെഇവിടെ കോവിഡ് ബാധിതർ 5520 ആയി. 908 പേരാണ് മസ്കത്തിൽ അസുഖം സുഖപ്പെട്ടവർ. വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ,സുഖപ്പെട്ടവർ എന്നിവരുടെ കണക്കുകൾ ചുവടെ;
1. മസ്കത്ത് ഗവർണറേറ്റ്: മത്ര-3048, 606; മസ്കത്ത് -53, 9; ബോഷർ- 1126,135; അമിറാത്ത്-192,16; സീബ് -1088,140; ഖുറിയാത്ത്-13,2.
2. തെക്കൻ ബാത്തിന: ബർക്ക- 271, 141; വാദി മആവിൽ- 12,10; മുസന്ന-87, 45; നഖൽ -28,21; അവാബി- 45,44; റുസ്താഖ്- 72,37.
3. വടക്കൻ ബാത്തിന: സുവൈഖ് -114, 42; ഖാബൂറ-21,16; സഹം-53,20; സുഹാർ -145,36; ലിവ -28,11; ഷിനാസ് -51,43.
4. ദാഖിലിയ: നിസ്വ-73, 61; സമാഇൽ-70,32; ബിഡ്ബിദ്- 49,22; ഇസ്കി -20,11; മന- 3,3; ഹംറ- 4,3; ബഹ്ല -26,24; ആദം-55,55.
5. തെക്കൻ ശർഖിയ: ബുആലി- 153,120; ബുഹസൻ- 4,1 സൂർ-51,20; അൽ കാമിൽ -32,8; മസീറ-1,0.
6. ദാഹിറ: ഇബ്രി- 87,38; ദങ്ക്-14,12; യൻകൽ -3,2.
7. ബുറൈമി: ബുറൈമി -70, 7
8. വടക്കൻ ശർഖിയ: ഇബ്ര- 11,8; അൽ ഖാബിൽ-5,4; ബിദിയ -6,4; മുദൈബി -27,18; ദമാ വതായിൻ-5,0; വാദി ബനീ ഖാലിദ് -3,0.
9. ദോഫാർ: സലാല- 23,16
10. മുസന്ദം: ഖസബ് -7,5, മദാ-1,1
11. അൽ വുസ്ത: ഹൈമ-1,0; ദുകം -1,0.
