ഒമാൻ-ചൈന നയതന്ത്ര ബന്ധത്തിന്റെ 45ാം വാർഷികാചരണം
text_fieldsഒമാൻ-ചൈന നയതന്ത്ര ബന്ധത്തിന്റെ 45ാം വാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങ്
മസ്കത്ത്: ഒമാനും ചൈനയും തമ്മിൽ നയതന്ത്രബന്ധം സ്ഥാപിതമായതിന്റെ 45ാം വാർഷികം മസ്കത്തിലെ ചൈനീസ് എംബസിയിൽ ആചരിച്ചു. ഒമാൻ വിദേശകാര്യ മന്ത്രാലയം അണ്ടർസെക്രട്ടറി ശൈഖ് ഖലീഫ അലി അൽ ഹാർത്തി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
ഇരു രാജ്യങ്ങളും തമ്മിൽ ശക്തിപ്പെടുന്ന സഹകരണത്തിന്റെ സൂചനയാണ് ചടങ്ങെന്ന് അൽ ഹാർത്തി പറഞ്ഞു. സാമ്പത്തിക മേഖലയിലും മറ്റു സുപ്രധാന രംഗങ്ങളിലും ഇരു രാജ്യങ്ങളും ശക്തമായ ബന്ധം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒമാനുമായുള്ള ബന്ധത്തിൽ സന്തുഷ്ടി രേഖപ്പെടുത്തി സംസാരിച്ച അംബാസഡർ ലി ലിങ്ബിങ ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമായി മുന്നോട്ടുപോകുമെന്ന് പറഞ്ഞു. നിരവധി ഉന്നത ഉദ്യോഗസ്ഥരും നയതന്ത്ര പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

