സ്വദേശികൾക്ക് ഈ വർഷം 45,000 തൊഴിലവസരങ്ങൾ
text_fieldsമന്ത്രാലയത്തിന്റെ വാർഷിക വാർത്തസമ്മേളനത്തിൽ തൊഴിൽ മന്ത്രി ഡോ. മഹദ് ബിൻ സഈദ് ബവോയ്ൻ സംസാരിക്കുന്നു
മസ്കത്ത്: സ്വദേശികൾക്ക് ഈ വർഷം 45,000 തൊഴിലവസരങ്ങൾ നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. ഇതിൽ പരിശീലനത്തിനും യോഗ്യതക്കുമായി 11,000, സർക്കാർ സ്ഥാപനങ്ങളിൽ 10,000, സ്വകാര്യ മേഖലയിൽ 24,000 എന്നിവ ഉൾപ്പെടുന്നു. കഴിഞ്ഞ ദിവസം മന്ത്രാലയത്തിന്റെ വാർഷിക വാർത്തസമ്മേളനത്തിൽ തൊഴിൽ മന്ത്രി ഡോ. മഹദ് ബിൻ സഈദ് ബവോയ്നാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുള്ള ജോലി സംബന്ധമായ പരിശീലനത്തിനും വേതന സബ്സിഡിക്കും പിന്തുണ നൽകുന്നതിലാണ് മന്ത്രാലയം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷത്തെ നേട്ടങ്ങളും 2025 ലെ ലക്ഷ്യങ്ങളും മന്ത്രാലയം അവലോകനം ചെയ്തു. തൊഴിൽ വിപണി നവീകരിക്കുന്നതിനും ഒമാനികൾക്ക് തൊഴിലവസരങ്ങൾ നൽകുന്നതിനുമുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഊന്നിപ്പറഞ്ഞു.
സ്മാർട്ട് മാനേജ്മെന്റ് മെച്ചപ്പെടുത്തുന്നതിനും ഈ പദ്ധതികളുടെ പൈലറ്റ് ഘട്ടങ്ങൾക്ക് ധനസഹായം നൽകുന്നതിനും കൃത്രിമബുദ്ധി ഉപയോഗിക്കുന്ന മൂന്ന് പദ്ധതികളും മന്ത്രാലയം അവലോകനം ചെയ്തു. തൗതീൻ, ഖുത പ്ലാറ്റ്ഫോമുകൾ പോലുള്ള സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, തൊഴിൽ വിപണി ആവശ്യങ്ങളുമായി വിദ്യാഭ്യാസ ഫലങ്ങളെ സംയോജിപ്പിക്കാൻ ശ്രമിക്കുന്ന ദേശീയ തൊഴിൽ പരിപാടിയെ കുറിച്ചും വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

