Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 45 ദശലക്ഷം റിയാൽ നിക്ഷേപ പദ്ധതി; ഭക്ഷ്യസുരക്ഷലാബിന് സമാപനം
text_fieldsbookmark_border
ഭക്ഷ്യസുരക്ഷാ ലാബ് പരിപാടിയിൽനിന്ന്
മസ്കത്ത്: നാലാമത്തെ ഭക്ഷ്യസുരക്ഷാ ലാബ് വിജയകരമായി പൂർത്തിയാക്കി. വിവിധ മേഖലകളിലായി 45 ദശലക്ഷം റിയാൽ മൂല്യമുള്ള 41 നിക്ഷേപ പദ്ധതികൾക്ക് രൂപം നൽകി. ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകളിലൂടെ 66 നിക്ഷേപാവസരങ്ങൾ ലഭ്യമാക്കി.
ഭക്ഷ്യസുരക്ഷാ മേഖലയിലെ പ്രോജക്ടുകളെ പിന്തുണക്കുന്നതിനും ലോജിസ്റ്റിക് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ‘തരാവാത്ത്’, ‘സാദ്’ പ്ലാറ്റ്ഫോമുകൾ ആരംഭിക്കുന്നതിനും 24 സംരംഭങ്ങളും ലാബ് അവതരിപ്പിച്ചു. ഫിഷറീസ് മേഖലയിൽ 36.8 ദശലക്ഷം റിയാൽ മൂല്യമുള്ള 14 നിക്ഷേപ കരാറുകളും സമാപന ചടങ്ങിൽ ഒപ്പുവെച്ചു.
Next Story

