4,350 യൂനിറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു
text_fieldsപിടിച്ചെടുത്ത നിരോധിത പുകയില ഉൽപന്നങ്ങൾ
മസ്കത്ത്: ദാഖിലിയ ഗവർണറേറ്റിലെ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നടത്തിയ പരിശോധനയിൽ 4,350 യൂനിറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു. വിദേശ തൊഴിലാളികൾ ഒരു വീട് കേന്ദ്രീകരിച്ച് നിരോധിത പുകയില ഉൽപന്നങ്ങൾ സൂക്ഷിക്കുകയും വിൽക്കുകയും ചെയ്യുന്നതായി കണ്ടെത്തി. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ചവയ്ക്കുന്ന പുകയിലയും അനധികൃത സിഗരറ്റുകളും ഉൾപ്പെടെയുള്ളവയാണ് പിടിച്ചെടുത്തത്.സംഭവവുമായി ബന്ധപ്പെട്ടവർക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

