Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസു​ൽ​ത്താ​നേ​റ്റി​ലെ ...

സു​ൽ​ത്താ​നേ​റ്റി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലൂ​ടെ യാ​ത്ര ചെ​യ്​​ത​ത്​ 42.9 ല​ക്ഷം ആ​ളു​ക​ൾ

text_fields
bookmark_border
സു​ൽ​ത്താ​നേ​റ്റി​ലെ  വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലൂ​ടെ  യാ​ത്ര ചെ​യ്​​ത​ത്​ 42.9 ല​ക്ഷം ആ​ളു​ക​ൾ
cancel

മ​സ്ക​ത്ത്​: ഈ ​വ​ർ​ഷം ഏ​പ്രി​ൽ അ​വ​സാ​നം​വ​രെ സു​ൽ​ത്താ​നേ​റ്റി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലൂ​ടെ യാ​ത്ര ചെ​യ്ത​വ​രു​ടെ എ​ണ്ണ​ത്തി​ൽ 81 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​വെ​ന്ന്​ റി​പ്പോ​ർ​ട്ട്. ദേ​ശീ​യ സ്ഥി​തി​വി​വ​ര കേ​ന്ദ്ര​ത്തി​ന്‍റെ ഏ​റ്റ​വും പു​തി​യ ക​ണ​ക്കു​പ്ര​കാ​രം 42,09,846 ആ​ളു​ക​ളാ​ണ്​ യാ​ത്ര ചെ​യ്ത​ത്. 2022ൽ ​ഇ​തേ കാ​ല​യ​ള​വി​ലി​ത്​ 23,24,007 യാ​ത്ര​ക്കാ​രാ​യി​രു​ന്നു.മ​സ്ക​ത്ത്​ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ​യു​ള്ള യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ 91.1 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​വാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 2022 ഏ​പ്രി​ൽ അ​വ​സാ​ന​ത്തി​ൽ 19,84,428 യാ​ത്ര​ക്കാ​രാ​യി​രു​ന്നു മ​സ്ക​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​​​ത്തെ ആ​ശ്ര​യി​ച്ചി​രു​ന്ന​ത്

. എ​ന്നാ​ൽ, ഈ ​വ​ർ​ഷ​മി​ത്​ 37,92,212 ആ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. മ​സ്ക​ത്ത്​ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ മൊ​ത്തം വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണം 2022 കാ​ല​യ​ള​വി​ലെ 16,262 ഫ്ലൈ​റ്റു​ക​ളി​ൽ​നി​ന്ന് ഈ ​വ​ർ​ഷം​ 28,939 ആ​യി വ​ർ​ധി​ച്ചു. 78 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​വാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. സ​ലാ​ല എ​യ​ർ​പോ​ർ​ട്ട്​ വ​ഴി​യു​ള്ള യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ 36.8 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​വാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്ന്​ ദേ​ശീ​യ സ്ഥി​തി​വി​വ​ര കേ​ന്ദ്ര​ത്തി​ന്‍റെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. 2,842 ഫ്ലൈ​റ്റു​ക​ളി​ൽ 3,90,355 ആ​ളു​ക​ളാ​ണ്​ യാ​ത്ര ചെ​യ്ത​ത്. മു​ൻ​വ​ർ​ഷ​ത്തെ ഇ​തേ കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച് ഫ്ലൈ​റ്റു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 30.9 ശ​ത​മാ​ന​ത്തി​ന്‍റെ ഉ​യ​ർ​ച്ച​യാ​ണ്​ കാ​ണി​ക്കു​ന്ന​ത്. സു​ഹാ​ർ എ​യ​ർ​പോ​ർ​ട്ട് വ​ഴി 86 വി​മാ​ന​ങ്ങ​ളി​ലാ​യി 5,669 പേ​രും ദു​കം എ​യ​ർ​പോ​ർ​ട്ട് വ​ഴി 204 ഫ്ലൈ​റ്റു​ക​ളി​ലാ​യി 21,610 പേ​രും യാ​ത്ര ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:travel42.9 lakh peopleoman airports
News Summary - 42.9 lakh people traveled through oman airports
Next Story