404 പേർക്ക് കൂടി ഒമാനിൽ കോവിഡ് സ്ഥിരീകരിച്ചു
text_fieldsമസ്കത്ത്: ഒമാനിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5000 കടന്നു. ശനിയാഴ്ച 404 പേർക്ക് കൂടിയാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗബാധിതർ 5029 ആയി. പുതിയ രോഗികളിൽ 337 പേരും വിദേശികളാണ്. 86 പേർക്ക് കൂടി രോഗമുക്തി ലഭിച്ചു. ഇതോടെ അസുഖം സുഖപ്പെട്ടവരുടെ എണ്ണം 1436 ആയി. രണ്ട് മലയാളികളടക്കം ചികിത്സയിലിരുന്ന 20 പേരാണ് ഇതുവരെ മരണപ്പെട്ടത്. 3573 പേരാണ് നിലവിൽ അസുഖബാധിതരായി ചികിത്സയിലുള്ളത്. പുതിയ രോഗികളിൽ 363 പേരും മസ്കത്ത് ഗവർണറേറ്റിൽ നിന്നുള്ളവരാണ്. ഇവിടെ മൊത്തം കോവിഡ് ബാധിതർ 3830 ആയി.
വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, സുഖപ്പെട്ടവർ എന്നിവരുടെ കണക്കുകൾ ചുവടെ;
1. മസ്കത്ത് ഗവർണറേറ്റ്: മത്ര-2429, 502; മസ്കത്ത് -27, 6; ബോഷർ- 659,84; അമിറാത്ത്-103,15; സീബ് -605,100; ഖുറിയാത്ത്-7,1.
2. തെക്കൻ ബാത്തിന: ബർക്ക- 189, 112; വാദി മആവിൽ- 10,8; മുസന്ന-66, 34; നഖൽ -21,18; അവാബി- 44,40; റുസ്താഖ് -56,18.
3. ദാഖിലിയ: നിസ്വ-61, 60; സമാഇൽ-48,27; ബിഡ്ബിദ്-22,12; ഇസ്കി -13,6; മന- 3,3; ഹംറ- 3,3; ബഹ്ല -22,22; ആദം-55,2.
4. വടക്കൻ ബാത്തിന: സുവൈഖ് -48, 30; ഖാബൂറ-17,13; സഹം-27,15; സുഹാർ -62,33; ലിവ -12,10; ഷിനാസ് -44,33.
5. തെക്കൻ ശർഖിയ: ബുആലി- 137,105; ബുഹസൻ- 3,1 സൂർ-42,24; അൽ കാമിൽ -15,0.
6. ദാഹിറ: ഇബ്രി- 52,29; ദങ്ക്-13,12; യൻകൽ -2,2.
7. ബുറൈമി -46, 5
8. വടക്കൻ ശർഖിയ: ഇബ്ര- 9,8; അൽ ഖാബിൽ- 4,4; ബിദിയ-5,3; മുദൈബി -21,18
9. ദോഫാർ: സലാല- 21,13
10. മുസന്ദം: ഖസബ് -5,4, മദാ-1,1
