Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 3ജി മൊബൈല്‍ സേവനം അടുത്ത വർഷം ജൂലൈയോടെ അവസാനിപ്പിക്കും
text_fieldsbookmark_border
മസ്കത്ത്: ടെലികമ്യൂണിക്കേഷന്‍ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഒമാനില്‍ 3ജി മൊബൈല്‍ സേവനങ്ങള്‍ ക്രമേണ അവസാനിപ്പിക്കാന്‍ ടെലികമ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി ഒരുങ്ങുന്നു. അടുത്ത വർഷം ജൂലൈ മുതല്‍ 3ജി സേവനങ്ങള്‍ ലഭിക്കില്ല. ഏറ്റവും പുതിയ സാങ്കേതിക വിദ്യകളുടെ ഉപയോഗങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. രാജ്യത്ത് കഴിഞ്ഞ വര്‍ഷം മുതല്‍ 4ജി സേവനവും ഏറ്റവും പുതുതായി ഈ വര്‍ഷം വിവിധ മേഖലകളില്‍ 5ജി സേവനവും വ്യാപിപ്പിച്ച് വരുകയാണ്. ഈ സാഹചര്യത്തിലാണ് 3ജി സേവനം പൂര്‍ണമായി അവസാനിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

