Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സീബിൽ 36 ആഫ്രിക്കൻ പൗരന്മാർ പിടിയിൽ

text_fields
bookmark_border
സീബിൽ 36 ആഫ്രിക്കൻ പൗരന്മാർ പിടിയിൽ
cancel

മസ്‌കത്ത്: ഒമാനിൽ തൊഴിൽ, വിദേശികളുടെ താമസ നിയമങ്ങൾ ലംഘിച്ചതിന് 36 ആഫ്രിക്കൻ പൗരന്മാരെ പിടികൂടി. സീബിൽ സ്പെഷ്യൽ ടാസ്ക് പൊലീസ് യൂണിറ്റിന്റെ സഹകരണത്തോടെയാണ് മസ്‌കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡ് നടപടി സ്വീകരിച്ചത്.

തൊഴിൽ നിയമങ്ങളും വിദേശികളുടെ താമസവുമായി ബന്ധപ്പെട്ട നിയമങ്ങളും ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇവരെ പിടികൂടിയതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. പിടിയിലായവർക്കെതിരായ നിയമനടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Oman Police Arrest 36 African Citizens in Seeb for Labor and Residency Violations
Next Story