ഒമാനിൽ 348 പേർക്ക് കോവിഡ്; രോഗികളുടെ എണ്ണം 8000 കടന്നു
text_fieldsമസ്കത്ത്: ഒമാനിൽ ചൊവ്വാഴ്ച 348 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 177 പേരും വിദേശികളാണ്. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതർ 8118 ആയി. അസുഖം സുഖപ്പെട്ടവരുടെ എണ്ണം 2067 ആയി ഉയർന്നിട്ടുണ്ട്. രണ്ട് മലയാളികളടക്കം 37 പേർ ഇതുവരെ മരണപ്പെട്ടു. 6014 പേരാണ് നിലവിൽ അസുഖ ബാധിതരായിട്ടുള്ളത്. പുതിയ രോഗികളിൽ 262 പേരും മസ്കത്ത് ഗവർണറേറ്റിൽ നിന്നുള്ളവരാണ്. ഇതോടെ മസ്കത്ത് ഗവർണറേറ്റിൽ കോവിഡ്
സ്ഥിരീകരിച്ചവർ 6171 ആയി. ഇവിടെ 1071 പേർക്ക് അസുഖം സുഖപ്പെട്ടു. വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, സുഖപ്പെട്ടവർ എന്നിവരുടെ കണക്കുകൾ ചുവടെ;
1. മസ്കത്ത് ഗവർണറേറ്റ്: മത്ര-3254, 690; മസ്കത്ത് -57, 9; ബോഷർ- 1272,194; അമിറാത്ത്-212,18; സീബ് -1363,153; ഖുറിയാത്ത്-13,7.
2. തെക്കൻ ബാത്തിന: ബർക്ക-302, 140; വാദി മആവിൽ- 12,10; മുസന്ന-94, 45; നഖൽ -30,21; അവാബി- 45,44; റുസ്താഖ് -75,37.
3. വടക്കൻ ബാത്തിന: സുവൈഖ് -123, 42; ഖാബൂറ-27,16; സഹം-65,20; സുഹാർ -165,36; ലിവ -39,11; ഷിനാസ് -61,43.
4. ദാഖിലിയ: നിസ്വ-77, 61; സമാഇൽ-91,51; ബിഡ്ബിദ്-62,24; ഇസ്കി -24,13; മന- 3,3; ഹംറ- 6,4; ബഹ്ല -30,22; ആദം-56,55.
5. തെക്കൻ ശർഖിയ: ബുആലി- 155,130; ബുഹസൻ- 4,1; സൂർ-59,32; അൽ കാമിൽ -32,14; മസീറ-1,0.
6. ദാഹിറ: ഇബ്രി- 104,38; ദങ്ക്-14,12; യൻകൽ-3,2.
7. ബുറൈമി: ബുറൈമി -87, 11
8. വടക്കൻ ശർഖിയ: ഇബ്ര- 14,8; അൽ ഖാബിൽ- 5,4; ബിദിയ -7,4; മുദൈബി -30,18; ദമാ വതായിൻ-6,0; വാദി ബനീ ഖാലിദ് -3,0.
9. ദോഫാർ: സലാല- 26,18
10. മുസന്ദം: ഖസബ് -6,4; ദിബാ-1,1; ബുക്ക -1,1
11. അൽ വുസ്ത: ഹൈമ-1,0; ദുകം -1,1.
