34 വർഷത്തെ പ്രവാസം; സി.എം.കെ. അഹമ്മദ് മടങ്ങി
text_fieldsസി.എം.കെ. അഹമ്മദിന് യാത്രയയപ്പ് ചടങ്ങിൽ ഉപഹാരം നൽകുന്നു
മസ്കത്ത്: 34 വർഷത്തെ പ്രവാസത്തിനൊടുവിൽ കോഴിക്കോട് കൊയിലാണ്ടി സ്വദേശി സി.എം.കെ. അഹമ്മദ് ജന്മനാട്ടിലേക്കു മടങ്ങി. ഭാര്യ റസിയെക്കാപ്പം ഞായറാഴ്ചയിലെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മടങ്ങിയത്. ബദർ ഇൻവെസ്റ്റ്മെൻറ് ഗ്രൂപ്പിെൻറ അഡ്മിൻ മാനേജർ തസ്തികയിൽനിന്നാണ് വിരമിച്ചത്.
നന്മ നിറഞ്ഞ സുൽത്താൻ നാട്ടിൽ, സമാധാനപ്രിയരായ നാട്ടുകാർക്കൊപ്പം അതിലേറെ സ്നേഹനിധിയായ സ്പോൺസർക്കൊപ്പം ഒരു കുടുംബത്തെപ്പോലെ ജീവിക്കാനായത് ഏറ്റവും വലിയ അനുഗ്രഹമാണെന്ന് ഇദ്ദേഹം പറയുന്നു. സുൽത്താൻ ഖാബൂസിെൻറ ഭരണനൈപുണ്യവും ഒമാൻ എന്ന രാജ്യത്തിെൻറ വികസനക്കുതിപ്പും അനുഭവിച്ചറിയാൻ കഴിഞ്ഞു. പുതിയ ഭരണാധികാരിയുടെ സ്ഥാനാരോഹണവും കാണാനായി.
ഏറെ നാളായി ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെൻററിെൻറ പ്രസിഡൻറായി പ്രവർത്തിച്ചുവരുകയായിരുന്നു. ഭിന്നശേഷിക്കാരായ വ്യക്തികൾക്കായുള്ള നിയാർക് കൊയിലാണ്ടി എന്ന സ്ഥാപനത്തിെൻറ ഒമാൻ ചാപ്റ്റർ പ്രസിഡൻറുമായിരുന്നു.
വിവിധ മുസ്ലിം സംഘടനകളിലെ വ്യക്തികളുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നതിൽ ശ്രദ്ധപുലർത്തിയിരുന്ന ആളായിരുന്നു ഇദ്ദേഹം. ഭാര്യ റസിയ സേവനപ്രവർത്തനങ്ങളിൽ ഭർത്താവിെനാപ്പം നിന്നു. മൂന്നു മക്കളാണുള്ളത്. ആൺമക്കളിൽ ഒരാൾ പഠനം കഴിഞ്ഞ് ജോലി ചെയ്യുന്നു. മറ്റൊരാൾ വിദ്യാർഥിയാണ്. മകൾ ഭർത്താവിനൊപ്പം ഒമാനിൽതന്നെയുണ്ട്. ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെൻറർ നൽകിയ യാത്രയയപ്പിൽ ഹുസൈൻ മദീനി, എ.കെ. അഷ്റഫ്, നുവൈദു, റഫീഖ് സ്വലാഹി, മുഹമ്മദലി സലാല, നിഷാദ്, അബ്ദുൽ ഖാദർ, എൻ. മുഹമ്മദ്, ഷാജഹാൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

