ഒമാനിൽ രോഗവിവരം അറിയിച്ചില്ലെങ്കിൽ ഒരുവർഷം വരെ തടവും കനത്ത പിഴയും
text_fieldsമസ്കത്ത്: കോവിഡ് രോഗബാധ സംബന്ധിച്ച വിവരം റിപ്പോർട്ട് ചെയ്യാത്തവർക്കും ക്വാറൈൻറൻ മാർഗ നിർദേശങ്ങൾ പാ ലിക്കാത്തവർക്കുമെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു. പകർച്ചവ്യാധി നിയന് ത്രണ നിയമത്തിലെ ചില വ്യവസ്ഥകളിൽ ഭേദഗതി വരുത്തിയുള്ള സുൽത്താൻ ഹൈതം ബിൻ താരീഖിെൻറ ഉത്തരവിെൻറ അടിസ്ഥ ാനത്തിലാണ് സുപ്രീം കമ്മിറ്റിയുടെ അറിയിപ്പ്.
പകർച്ചവ്യാധിയെ കുറിച്ച് യഥാസമയം സർക്കാറിൽ റിപ്പോർട്ട് ചെയ്യാത്തവർക്ക് മൂന്ന് മാസം മുതൽ ഒരു വർഷം വരെ തടവും 1000 റിയാൽ മുതൽ 3000 റിയാൽ വരെ പിഴയോ അല്ലെങ്കിൽ രണ്ടും ചേർന്ന ുള്ള ശിക്ഷയോ നൽകാനാണ് റോയൽ ഡിക്രി 32/2020 പ്രകാരമുള്ള നിയമ ഭേദഗതി വ്യവസ്ഥ ചെയ്യുന്നത്.
വിദേശികളെ ശിക്ഷക്ക് ശേഷം നാടുകടത്താനും നിയമത്തിൽ വ്യവസ്ഥയുണ്ട്. പകർച്ചവ്യാധി നിരോധന നിയമത്തിെൻറ 19, 20 വകുപ്പുകളിലാണ് മാറ്റം വരുത്തിയത്. ഡോക്ടർ പകർച്ചവ്യാധിയെ കുറിച്ച് മതിയായ മുന്നറിയിപ്പും പടരുന്ന രീതികളെ കുറിച്ചും രോഗം പടരാതിരിക്കാൻ ശ്രദ്ധേിക്കേണ്ട കാര്യങ്ങളെ കുറിച്ച് മാർഗ നിർദേശം നൽകിയിട്ടും രോഗബാധിതർ പാലിക്കാത്ത പക്ഷം മുകളിൽ നൽകിയ ശിക്ഷക്ക് അർഹരാണ്. പകർച്ച വ്യാധി ബാധിതനോ രോഗ ബാധ സംശയിക്കപ്പെടുന്നവരോ ഏറ്റവുമടുത്ത ആരോഗ്യ കേന്ദ്രത്തിലെത്തി വൈദ്യ പരിശോധനക്ക് വിധേയമാവുകയും ചികിത്സ തേടേണ്ടതുമാണ്.
രോഗത്തിെൻറ അപകടാവസ്ഥയെ കുറിച്ച് രോഗിക്ക് ബോധ്യമുണ്ടാവുകയും തുടർ നടപടികളെ കുറിച്ച ഉപദേശങ്ങൾ ഡോക്ടർമാരിൽ നിന്ന് സ്വീകരിക്കേണ്ടതുമാണ്. ഇതിന് വിസമ്മതിക്കുന്നവരെയും മുകളിൽ പറഞ്ഞ ശിക്ഷ ചുമത്താമെന്ന് നിയമ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. വിദേശ രാജ്യത്തുനിന്ന് ഒമാനിലേക്ക് വരുന്നയാൾക്ക് രോഗബാധയുണ്ടെന്ന് ഉറപ്പുണ്ടാവുകയോ രോഗം സംശയിക്കപ്പെടുകയോ ചെയ്യുന്ന പക്ഷം അതിർത്തിയിലെ ഉദ്യോഗസ്ഥരെ അക്കാര്യം ബോധ്യപ്പെടുത്തുകയും ആവശ്യമെങ്കിൽ ചികിത്സാ രേഖകൾ നൽകുകയോ വേണം.ഇതിന് വിസമ്മതിക്കുന്നവരെയും മുകളിൽ പറഞ്ഞ വ്യവസ്ഥകൾ ഉൾപ്പെടുത്തി നിയമ നടപടിക്ക് വിധേയരാക്കാം.
മുകളിൽ നൽകിയ വ്യവസ്ഥകൾ ബാധകമല്ലാത്തവർക്ക് ഒരു വർഷം വരെ തടവും 500 റിയാൽ മുതൽ 5000 റിയാൽ വരെ പിഴ ഇൗടാക്കാനുമാണ് വ്യവസ്ഥ. പകർച്ചവ്യാധി ബാധിത പ്രദേശങ്ങളിൽ നിന്ന് വരുന്നവരെ വൈദ്യപരിശോധനക്ക് വിധേയരാക്കാൻ നിയമ ഭേദഗതി ആരോഗ്യ വകുപ്പിന് അധികാരം നൽകുന്നു. ആവശ്യമെങ്കിൽ ഇവരുടെ ലഗേജുകൾ അടക്കം പിടിച്ചുവെച്ച് ബന്ധപ്പെട്ട അധികൃതരുടെ സഹകരണത്തോടെ സമ്പർക്ക വിലക്കിലേക്ക് മാറ്റുകയും ചെയ്യാം. രോഗിയോ രോഗം സംശയിക്കപ്പെടുന്നയാളോ താൻ ചികിത്സയിലുള്ള ആരോഗ്യ സ്ഥാപനത്തിെൻറ നിർദേശങ്ങൾ പാലിക്കണം.
രോഗം മറ്റുള്ളവരിലേക്ക് പടർത്തുന്ന ഒരു പെരുമാറ്റവും ഇവരിൽ നിന്ന് ഉണ്ടാകാൻ പാടില്ല. രോഗത്തിെൻറ വ്യാപനം തടയുന്നതിന് വ്യവസ്ഥ ചെയ്ത നടപടികളിൽ നിന്ന് വിട്ടുനിൽക്കാനോ പിന്തിരിയാനോ പാടില്ലെന്നും നിയമ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. നിശ്ചയിക്കപ്പെട്ട പട്ടികയിലുള്ള പകർച്ചവ്യാധികൾക്ക് ആരോഗ്യ മന്ത്രിയുടെ നിബന്ധനകൾക്ക് വിധേയമായി സർക്കാർ ആശുപത്രിയിൽ നിന്ന് ചികിത്സയും പരിചരണവും ലഭ്യമാകുമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. രോഗിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും രഹസ്യമായിരിക്കും. നിയമപ്രകാരമുള്ള വ്യവസ്ഥകൾ അനുസരിച്ചോ അല്ലെങ്കിൽ രോഗിയുടെ അനുമതിയോടെയും മാത്രമേ വ്യക്തി വിവരങ്ങൾ പുറത്തുവിടുകയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
