Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമസ്​കത്തിന്​ പുറത്ത്​...

മസ്​കത്തിന്​ പുറത്ത്​ മൂന്ന്​ കോവിഡ്​ പരിശോധന കേന്ദ്രങ്ങൾ തുടങ്ങും

text_fields
bookmark_border
covid-oman-centers
cancel

മസ്​കത്ത്​: കോവിഡ്​ പരിശോധനക്ക്​ മസ്​കത്തിന്​ പുറത്ത്​ മൂന്ന്​ കേന്ദ്രങ്ങൾ തുടങ്ങും. സലാല, നിസ്​വ, സുഹാർ എ ന്നിവിടങ്ങളിലാണ്​ കേന്ദ്രങ്ങൾ ആരംഭിക്കുക. ഇൗ ഭാഗങ്ങളിലെ വിദേശികൾ അടക്കമുള്ളവർക്ക്​ കേന്ദ്രങ്ങൾ സൗകര്യപ്രദമ ാകും.

മത്രയിൽ അഞ്ചിടങ്ങളിലായാണ്​ പരിശോധനയെന്ന്​ ഹെൽത്ത്​ സർവിസസ്​ ഡയറക്​ടറേറ്റ്​ ജനറൽ പ്രതിനിധി ഡോ. അസ ീം അൽ മാഞ്​ജി പറഞ്ഞു. മത്ര ഹെൽത്ത്​ സ​െൻറർ, സബ്​ലത്ത്​ മത്ര എന്നിവിടങ്ങളാണ്​ കഴിഞ്ഞ ദിവസങ്ങളിലായി പ്രവർത്തിച് ചത്​. പഴയ വാലി ഒാഫിസിന്​ സമീപത്തെ ക്യാമ്പ്​ ചൊവ്വാഴ്​ച ആരംഭിച്ചു. ഹയ്യ്​ അൽ മിന, ഹസൻ ബിൻ താബിത്​ സ്​കൂൾ എന്നിവി ടങ്ങളിലെ സ​െൻററുകൾ വൈകാതെ ആരംഭിക്കും.

നിലവിൽ സുഹാർ, നിസ്​വ, സലാല മേഖലകളിലെ സാമ്പിളുകൾ മസ്​കത്തിൽ എത്തിച്ചാണ്​ പരിശോധിക്കുന്നത്​. ഇതിന്​ സമയമെടുക്കുന്നതിനാലാണ്​ മൂന്ന്​ പരിശോധനാ കേന്ദ്രങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചത്​. അതിവേഗത്തിൽ രോഗനിർണയം നടത്താനുള്ള സംവിധാനങ്ങളോടെയുള്ളതാകും ഇതെന്നും ആരോഗ്യ മന്ത്രാലയത്തിലെ മറ്റൊരു വക്​താവ്​ പറഞ്ഞു.

രോഗ പരിശോധന നടത്താൻ രാസവസ്​തുക്കൾ ലഭ്യമാകുന്ന മുറക്ക്​ ഇവ പ്രവർത്തനമാരംഭിക്കും. മത്രയിൽ സമൂഹ രോഗ നിർണയ കേന്ദ്രങ്ങൾ ആരംഭിച്ച ശേഷം നിരവധി വൈറസ്​ ബാധിതരെ കണ്ടെത്തിയതായും ഇദ്ദേഹം പറഞ്ഞു.

കോവിഡ്​ സ്​ഥിരീകരിച്ചവർക്കായുള്ള െഎസോലേഷന്​ വേണ്ടി എല്ലാ ഗവർണറേറ്റുകളിലും ഏകീകൃത സ​െൻററുകൾ സ്​ഥാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. മറ്റ്​ സർക്കാർ വകുപ്പുകളുമായും സ്വകാര്യ മേഖലയുമായും സഹകരിച്ചാണിത്​ സ്​ഥാപിച്ചത്​. മസ്​കത്തിന്​ പുറമെ മറ്റ്​ ഗവർണറേറ്റുകളിലും രോഗബാധിതരുടെ എണ്ണം ഉയരുന്നത്​ കണക്കിലെടുത്താണ്​ ​െഎസോലേഷൻ സ​െൻററുകൾക്ക്​ തുടക്കമിട്ടത്​.

കഴിഞ്ഞ ദിവസം ജഅ്​ലാൻ ബനീബുആലിയിൽ രോഗം സ്​ഥിരീകരിച്ചവരെ സൂറിലേക്ക്​ മാറ്റിയത്​ സംബന്ധിച്ച്​ സാമൂഹിക മാധ്യമങ്ങളിൽ തെറ്റായ പ്രചരണം നടന്നിരുന്നു. ഇത്​ സംബന്ധിച്ച്​ കോവിഡി​​െൻറ പുതിയ വിവരങ്ങൾ നൽകാനുള്ള ട്വിറ്റർ അക്കൗണ്ടിൽ പ്രസിദ്ധീകരിച്ച വിശദീകരണ കുറിപ്പിലാണ്​ ഇക്കാര്യം അറിയിച്ചത്​. അതിനിടെ മത്ര വിലായത്തിൽ വീടുകൾ കയറിയുള്ള വൈദ്യ പരിശോധന ചൊവ്വാഴ്​ച തുടങ്ങി. വീടുകളിലെത്തിയ മെഡിക്കൽ സംഘാംഗങ്ങൾ രോഗലക്ഷണങ്ങൾ ഉള്ളവരോട്​ ക്യാമ്പുകളിൽ എത്താൻ നിർദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanmuscut
News Summary - 3 new covid test centers in oman
Next Story