Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതൊഴിൽ നിയമലംഘനം;...

തൊഴിൽ നിയമലംഘനം; ഒമാനിൽ 2,944 പ്രവാസി തൊഴിലാളികളെ നാടുകടത്തി

text_fields
bookmark_border
തൊഴിൽ നിയമലംഘനം; ഒമാനിൽ 2,944 പ്രവാസി തൊഴിലാളികളെ നാടുകടത്തി
cancel

മസ്‌കത്ത്: ഒമാനിൽ ഈ വർഷം ആദ്യ പകുതിയിൽ പ്രവാസി തൊഴിലാളികളുമായി ബന്ധപ്പെട്ട് പതിനൊന്നായിരത്തിലധികം നിയമലംഘനങ്ങൾ കണ്ടെത്തിയതായി തൊഴിൽ മന്ത്രാലയം അറിയിച്ചു.

സുൽത്താനേറ്റിലുടനീളം നടത്തിയ 6,707 പരിശോധനകളിൽ നിന്നാണ് 11,172 തൊഴിൽ നിയമലംഘനങ്ങൾ കണ്ടെത്തിയത്. 69.5 ശതമാനം സ്ഥാപനങ്ങളും നിയമങ്ങൾ പാലിച്ചതായി പരിശോധനയിൽ കണ്ടെത്തിയതായി മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. നിയമലംഘനം നടത്തിയ 4,680 കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. നിയമനടപടികളുടെ ഭാഗമായി 2,944 പ്രവാസി തൊഴിലാളികളെ നാടുകടത്തി. അതേസമയം, നിയമപരമായ ഒത്തുതീർപ്പ് വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ സ്വദേശികൾക്കായി 272 തൊഴിലവസരങ്ങൾ പുതുതായി രജിസ്റ്റർ ചെയ്തതായും മന്ത്രാലയം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsOmangulfnewsmalayalam
News Summary - തൊഴിൽ നിയമലംഘനം; ഒമാനിൽ 2,944 പ്രവാസി തൊഴിലാളികളെ നാടുകടത്തി
Next Story