സഹമിൽ ഉപയോഗയോഗ്യമല്ലാത്ത 285.8 കിലോ മാംസം പിടിച്ചെടുത്തു
text_fieldsമസ്കത്ത്: സഹം വിലായത്തിലെ ഭക്ഷണ സ്ഥാപനങ്ങളിൽ നടത്തിയ കർശന പരിശോധനക്കിടെ ഉപയോഗയോഗ്യമല്ലാത്ത 285.8 കിലോ മാംസം പിടിച്ചെടുത്തു. വടക്കൻ ബാത്തിന ഗവർണറേറ്റിലെ സഹം മുനിസിപ്പാലിറ്റിയിൽ നടന്ന പരിശോധനയിലാണ് പഴകിയ മാംസം അധികൃതർ കണ്ടെത്തിയത്.
പൊതുജനാരോഗ്യത്തിനും സുരക്ഷക്കും ഭീഷണിയാകാതിരിക്കാൻ പിടിച്ചെടുത്ത മുഴുവൻ മാംസവും ഉടൻ നശിപ്പിച്ചതായി മുനിസിപ്പാലിറ്റി അറിയിച്ചു. ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളിലെ മേൽനോട്ടം ശക്തമാക്കുന്നതിനും ആരോഗ്യ മാനദണ്ഡങ്ങൾ കർശനമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിനുമായുള്ള മുനിസിപ്പാലിറ്റിയുടെ തുടർച്ചയായ നടപടികളുടെ ഭാഗമാണ് ഈ പരിശോധന. സംഭവവുമായി ബന്ധപ്പെട്ട് നിയമലംഘകർക്കെതിരെ ആവശ്യമായ നിയമനടപടികൾ ആരംഭിച്ചതായും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

