മസ്കത്ത്: ഒമാനിൽ 25 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ഒമാനിൽ ര ോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 277 ആയി ഉയർന്നു. കോവിഡ് ബാധിതനായ ഒരാൾ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. രോഗത്തി ൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 61 ആയി ഉയരുകയും ചെയ്തു.
മസ്കത്ത് മേഖലയിലെ രോഗികളുടെ എണ്ണം 207 ആയി ഉയർന്നു. വെള്ളിയാഴ്ചയെ അപേക്ഷിച്ച് നോക്കുേമ്പാൾ 21 പേരിലാണ് രോഗം പുതുതായി സ്ഥിരീകരിച്ചത്. മസ്കത്ത് മേഖലയിൽ 29 പേരാണ് രോഗത്തിൽ നിന്ന് മോചിതരായത്. വടക്കൻ ബാത്തിനയിൽ ഒരാൾക്കും തെക്കൻ ബാത്തിനയിൽ മൂന്ന് പേർക്കും പുതുതായി രോഗം സ്ഥിരീകരിച്ചു.