ഇബ്രിയിൽ 25 പുരാതന ശവകുടീരങ്ങൾ കണ്ടെത്തി
text_fieldsഇബ്രിയിൽ കണ്ടെത്തിയ പുരാവസ്തുക്കൾ
മസ്കത്ത്: ഇബ്രി വിലായത്തിലെ അൽ സാബിഖി പ്രദേശത്തുനിന്ന് പുരാതനവസ്തുക്കൾ കണ്ടെത്തി. ദാഹിറ ഗവർണറേറ്റിലെ പൈതൃക ടൂറിസം വകുപ്പ് നടത്തിയ ഉത്ഖനനത്തിലാണ് ഇവ കണ്ടെടുത്തത്. സർവേയുടെയും ഉത്ഖനനത്തിന്റെയും ഭാഗമായി ബി.സി മൂന്നാം സഹസ്രാബ്ദം മുതലുള്ള 25 പുരാവസ്തു ശവകുടീരങ്ങളുടെ രേഖകൾ ലഭിച്ചതായി ഗവർണറേറ്റിലെ പൈതൃക ടൂറിസം വകുപ്പിലെ പുരാവസ്തു വിദഗ്ധനായ വലീദ് ബിൻ അവാദ് അൽ ഗാഫ്രി പറഞ്ഞു.
ശ്മശാന അറകൾക്കുള്ളിൽ അസ്ഥികൂട ഘടനകളും മൺപാത്ര അവശിഷ്ടങ്ങളും കണ്ടെത്തി. അവയിൽ ചിലത് മെസൊപ്പൊട്ടേമിയയിലെ (ഇറാഖ്) ജെംഡെറ്റ് നാസർ നാഗരികതയിൽനിന്ന് ഇറക്കുമതി ചെയ്തതാണ്. വെങ്കലയുഗത്തിലെ കല്ലും ഷെല്ലുകളും കൊണ്ട് നിർമിച്ച മുത്തുകളും കണ്ടെത്തി.
ഒമാനിനകത്തും പുറത്തുമുള്ള പുരാവസ്തു വിദഗ്ധരുടെ സംഘം കണ്ടെത്തിയ വസ്തുക്കൾ നടപടിക്രമങ്ങൾക്കനുസൃതമായി പഠനത്തിനും സംരക്ഷണത്തിനുമായി കൈകാര്യം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

