ഒമാനിൽ 231 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; അഞ്ചു പേർ കൂടി മരിച്ചു
text_fieldsമസ്കത്ത്: ഒമാനിൽ 231 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 121360 ആയി. 392 പേർക്കു കൂടി രോഗം ഭേദമായി. 112406 പേരാണ് ഇതുവരെ രോഗമുക്തരായത്. അഞ്ചുപേർ കൂടി മരിച്ചു. 1365 പേരാണ് ആകെ മരണപ്പെട്ടത്. മരിച്ചവരിൽ 1024 പേരും സ്വദേശികളാണ്. 23 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 272 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്.
ഇതിൽ 127 പേർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പുതിയ രോഗികളിൽ 91 പേരും മസ്കത്തിലാണുള്ളത്. മസ്കത്ത്-31, ബോഷർ- 23, സീബ്-21, മത്ര-13, അമിറാത്ത് മൂന്ന് എന്നിങ്ങനെയാണ് വിലായത്തുകളിലെ രോഗികളുടെ എണ്ണം. ദാഖിലിയ-32, വടക്കൻ ബാത്തിന-28, തെക്കൻ ബാത്തിന-16, ദോഫാർ-16, അൽ വുസ്ത-13, ദാഹിറ-11, ബുറൈമി- ഒമ്പത്, തെക്കൻ ശർഖിയ-എട്ട്, വടക്കൻ ശർഖിയ-ആറ്, മുസന്ദം-ഒന്ന് എന്നിങ്ങനെയാണ് മറ്റ് ഗവർണറേറ്റുകളിലെ പുതിയ രോഗികളുടെ എണ്ണം.

