ഒമാനിൽ 223 പേർക്ക് കൂടി കോവിഡ്
text_fields
മസ്കത്ത്: ഒമാനിൽ 223 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 148 പേർ സ്വദേശികളും 75 പേർ പ്രവാസികളുമാണ്. ഇതോടെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 81580 ആയി. നാലുപേർ കൂടി മരണപ്പെട്ടതോടെ മരണസംഖ്യ 513 ആയി. 1210 പേർക്ക് കൂടി ഏറ്റവും ഒടുവിൽ അസുഖം ഭേദമായി. ഇതോടെ മൊത്തം രോഗമുക്തരുടെ എണ്ണം 74691 ആയി. 44 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 488 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ 171 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ് ഉള്ളത്. വടക്കൻ ബാത്തിനയിലാണ് ഏറ്റവും കൂടുതൽ രോഗബാധ. 83 പുതിയ രോഗികളാണ് ഇവിടെയുള്ളത്. മസ്കത്തിൽ 57 ഉം തെക്കൻ ശർഖിയയിൽ 19ഉം ദാഖിലിയയിൽ 17ഉം ദോഫാറിൽ 15ഉം വടക്കൻ ശർഖിയ,തെക്കൻ ബാത്തിന എന്നിവിടങ്ങളിൽ 12 പേർക്ക് വീതവും പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു. വിലായത്തിലെ തലത്തിലെ കണക്കുകൾ പരിശോധിക്കുേമ്പാൾ സുഹാറാണ് മുന്നിൽ. ഇവിടെ 60 പുതിയ രോഗികളാണ് ഉള്ളത്. സഹം, സുവൈഖ് എന്നിവിടങ്ങളിൽ ഏഴ് പേർക്ക് വീതവും കോവിഡ് ബാധയേറ്റു. തലസ്ഥാന ഗവർണറേറ്റിൽ സീബിൽ 16 പേർക്കും മസ്കത്തിൽ 14 പേർക്കും ബോഷറിൽ പത്തുപേർക്കും മത്രയിൽ ഒമ്പത് പേർക്കുമാണ് പുതുതായി വൈറസ് ബാധയേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

