Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമാനിൽ 212 പേർക്ക്​ കൂടി കോവിഡ്​

text_fields
bookmark_border
ആറു പേർ കൂടി മരണപ്പെട്ടു
ഒമാനിൽ 212 പേർക്ക്​ കൂടി കോവിഡ്​
cancel

മസ്​കത്ത്​: ഒമാനിൽ 212 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 82743 ആയി. 149 പേർക്ക്​ കൂടി രോഗം ഭേദമായി. 77427 പേരാണ്​ ഇതുവരെ രോഗമുക്​തരായത്​. ആറ്​ പേർ കൂടി മരണപ്പെട്ടു. 557 പേരാണ്​ ഇതുവരെ മരണപ്പെട്ടത്​. 49 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 425 പേരാണ്​ ആശുപത്രിയിൽ ചികിത്സയിലുള്ളത്​. ഇതിൽ 153 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്​ ഉള്ളത്​. വടക്കൻ ബാത്തിനയിലാണ്​ പുതിയ രോഗികൾ ഏറ്റവും കൂടുതലുള്ളത്​. 79 പുതി​യ രോഗികളിൽ 49 പേരും സുഹാറിലാണ്​. ഖാബൂറയിൽ ഒമ്പത്​ പേർക്കും വൈറസ്​ ബാധ സ്​ഥിരീകരിച്ചു. മസ്​കത്ത്​ ഗവർണറേറ്റിൽ 55 പുതിയ രോഗികളാണ്​ ഉള്ളത്​. മസ്​കത്ത്​ വിലായത്തിൽ 22 പേർക്കും സീബിൽ 20 പേർക്കുമാണ്​ വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​. ദാഖിലിയ,തെക്കൻ ബാത്തിന ഗവർണറേറ്റുകളിൽ 27 പേർക്ക്​ വീതവും ദോഫാറിൽ 12 പേർക്കും പുതുതായി കോവിഡ്​ ബാധ സ്​ഥിരീകരിച്ചിട്ടുണ്ട്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story