മസ്കത്ത്: ഒമാെൻറ സമ്പദ്വ്യവസ്ഥ ഇൗ വർഷവും അടുത്ത വർഷവും അതിവേഗം വളർച്ച നേടുമെന്ന് റിപ്പോർട്ട്. രാജ്യം എണ്ണ, പ്രകൃതി വാതക കയറ്റുമതി വർധിപ്പിച്ചതും സാമ്പത്തിക വൈവിധ്യവത്കരണം ലക്ഷ്യമിട്ട് സർക്കാർ എണ്ണയിതര വരുമാനം വർധിപ്പിച്ചതുമാണ് വളർച്ചക്ക് വഴിയൊരുക്കുകയെന്ന് ഫിച്ച് റേറ്റിങ്സിെൻറ ബി.എം.െഎ റിസർച്ച് വിഭാഗം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു
ഇൗ വർഷം ആഭ്യന്തര ഉൽപാദനത്തിൽ 2.8 ശതമാനത്തിെൻറ വളർച്ചയാകും കൈവരിക്കുക. അടുത്ത വർഷം മൂന്നര ശതമാനം വളർച്ച നേടുമെന്നും റിപ്പോർട്ട് പറയുന്നു. ക്രൂഡോയിൽ വില വർധന ഒമാെൻറ സമ്പദ്ഘടനക്ക് ഏറെ അനുഗ്രഹമാവും. എണ്ണവില ഇനിയും വർധിക്കുന്നതോടെ സർക്കാറിെൻറ ചെലവ് ചെയ്യൽ വർധിക്കും. ഇത് സാമ്പത്തിക വൈവിധ്യവത്കരണ പ്രവർത്തനങ്ങൾക്ക് സഹായിക്കുമെന്നും റിപ്പോർട്ടിലുണ്ട്. എണ്ണ വില വർധിക്കുന്നതോടെ നിർമാണ, ചരക്കുഗതാഗത, വിനോദ സഞ്ചാര മേഖലകളിൽ നിക്ഷേപം വർധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇൗ വർഷം രണ്ടാം പകുതിയോടെ ഒമാൻ അസംസ്കൃത എണ്ണ ഉൽപാദനം വർധിപ്പിക്കും. ഒപെക് അംഗരാജ്യങ്ങളുടെ വിയന സമ്മേളന തീരുമാന പ്രകാരമാണ് ഉൽപാദനത്തിൽ വർധന വരുത്തുക. കസാനിൽ നിന്നുള്ള പ്രകൃതിവാതക ഉൽപാദനം വർധിപ്പിക്കുന്നതും സാമ്പത്തിക മേഖലക്ക് അനുഗ്രഹമാവും. രാജ്യത്തിെൻറ വരുമാനത്തിെൻറ 55 ശതമാനവും സർക്കാർ ചെലവുകൾക്കാണ് വിനിയോഗിക്കുന്നത്.
എണ്ണവില വർധനവും ഉൽപാദന വർധനവും സർക്കാറിന് ചെലവുകൾ വർധിപ്പിക്കാൻ സഹായിക്കും. കഴിഞ്ഞ മൂന്നു വർഷമായി സർക്കാർ എല്ലാ പൊതു ചെലവുകളും വെട്ടിക്കുറക്കുകയായിരുന്നു. അടുത്ത വർഷങ്ങളിൽ ഒമാെൻറ നിർമാണ മേഖലയിലുള്ള വളർച്ച മറ്റു ജി.സി.സി രാജ്യങ്ങെള അപേക്ഷിച്ച് ഏറെ മുന്നിലായിരിക്കും. അതോടൊപ്പം, ഇൗ വർഷം വ്യവസായ മേഖലയിൽ 10.4 ശതമാനം വളർച്ചയും അടുത്ത വർഷം 11.5 ശതമാനം വളർച്ചയുമാണ് പ്രതീക്ഷിക്കുന്നത്. എണ്ണവിലയിലെ വർധന രാജ്യത്തിെൻറ എല്ലാ മേഖലയിലുമുള്ള വളർച്ചക്കാകും വഴിയൊരുക്കുക.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2018 10:27 AM GMT Updated On
date_range 2018-07-05T15:57:29+05:30ഒമാൻ സമ്പദ്ഘടന അതിവേഗം വളർച്ച നേടുമെന്ന് റിപ്പോർട്ട്
text_fieldsNext Story