സ്വദേശികൾക്ക് തൊഴിൽ പരിശീലനം: കരാർ ഒപ്പിട്ടു
text_fieldsമസ്കത്ത്: സ്വദേശികൾക്ക് തൊഴിൽ പരിശീലനത്തിനുള്ള അവസരങ്ങൾ വർധിപ്പിക്കുന്നതിനായുള്ള കരാറിൽ ഒമാൻ ഒായിൽ കമ്പനിയും പെട്രോളിയം ഡെവലപ്മെൻറ് ഒമാനും ഒപ്പിട്ടു.
എണ്ണ-പ്രകൃതി വാതക മന്ത്രാലയം ആസ്ഥാനത്ത് നടന്ന പരിപാടിയിൽ ഒമാൻ ഒായിൽ കമ്പനി സി.ഇ.ഒ ഇസ്സാം ബിൻ സൗദ് അൽ സദ്ജാലിയും പെട്രോളിയം ഡെവലപ്മെൻറ് ഒമാൻ മാനേജിങ് ഡയറക്ടർ റൗൾ റെസ്റ്റ്യൂസിയും ഇതുസംബന്ധിച്ച കരാറിൽ ഒപ്പുവെച്ചു.
എണ്ണ മന്ത്രി ഡോ.മുഹമ്മദ് ബിൻ ഹമദ് അൽ റുംഹിയുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി.
ഇരു കമ്പനികളിലെയും തൊഴിലാളികളെ പരസ്പരം ഉപയോഗപ്പെടുത്തി സ്വദേശി തൊഴിൽസേനയെ വാർത്തെടുക്കുന്നതിനാണ് കരാറിൽ വ്യവസ്ഥയുള്ളത്.
