വി.എം. സതീഷിെൻറ നിര്യാണത്തിൽ അനുശോചിച്ചു
text_fieldsമസ്കത്ത്: പ്രമുഖ മാധ്യമ പ്രവര്ത്തകന് വി.എം സതീഷിെൻറ നിര്യാണത്തിൽ ഇന്ത്യന്‍ മീഡിയ ഫോറം അനുശോചിച്ചു.
മാധ്യമ മേഖലക്ക് ഒപ്പം സാമൂഹിക പ്രവർത്തനങ്ങളിലും എന്നും മാതൃകയായിരുന്ന വ്യക്തിത്വമായിരുന്നു സതീഷെന്ന് യോഗം അനുസ്മരിച്ചു. സാധാരണക്കാരായ പ്രവാസികളുടെ പ്രശ്നങ്ങൾക്ക് വാർത്തയിലൂടെ പരിഹാരമൊരുക്കാൻ സതീഷ് നടത്തിയ ശ്രമങ്ങൾ എന്നും ഒാർക്കപ്പെടുമെന്നും യോഗം അഭിപ്രായപ്പെട്ടു. മീഡിയാഫോറം ജനറൽ സെക്രട്ടറി മെർവിൻ കരുനാഗപ്പള്ളി, എ.ഇ ജെയിംസ്, വി.കെ ഷഫീർ, ഷിലിൻ പൊയ്യാര, സൈഫുദ്ദീൻ,ഷൈജു സലാഹുദ്ദീൻ, ഇഖ്ബാൽ, റാലിഷ് തുടങ്ങിയവർ സംസാരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞദിവസം യു.എ.ഇയിലാണ് സതീഷ് മരിച്ചത്. ഒമാൻ ഒബ്സർവറിലൂടെയാണ് സതീഷ് പ്രവാസി പത്രപ്രവർത്തനം ആരംഭിക്കുന്നത്. പിന്നീട് യു.എ.ഇയിലേക്ക് മാറുകയായിരുന്നു. ഇന്ത്യയിലും ഒമാനിലും യു.എ.ഇയിലുമായി നിരവധി ഇംഗ്ലീഷ് മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
അടുത്തിടെ തിരിച്ച് നാട്ടിലേക്ക് മടങ്ങിയ സതീഷ് സ്വന്തം സംരംഭം തുടങ്ങുന്നത് സംബന്ധിച്ച പ്രവർത്തനങ്ങൾക്കായി കഴിഞ്ഞദിവസമാണ് സന്ദർശന വിസയിൽ യു.എ.ഇയിൽ എത്തിയത്. ബുധനാഴ്ച പുലര്‍ച്ചെയാണ് ഹൃദയാഘാതമുണ്ടായത്. അജ്മാനിൽ ചികിത്സയിലിരിക്കെ നില വഷളായതിനെ തുടർന്ന് അന്ന് രാത്രി തന്നെ മരണം സംഭവിക്കുകയായിരുന്നു. മാധ്യമപ്രവർത്തനത്തിന് നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള ഇദ്ദേഹത്തിെൻറ ‘ഡിസ്ട്രെസിങ് എന്‍കൗണ്ടേഴ്സ്’ എന്ന പുസ്തകം ശ്രദ്ധയാകര്‍ഷിച്ചിരുന്നു. വിവിധ മാധ്യമങ്ങളില്‍ ജോലിയിലിരിക്കെ സതീഷ് റിപ്പോർട്ട് ചെയ്ത സാമൂഹിക വിഷയങ്ങളാണ് ഇൗ പുസ്തകത്തിെൻറ ഉള്ളടക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.