ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം ഭാരവാഹികളുടെ െതരഞ്ഞെടുപ്പ് നാളെ
text_fieldsമസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നാളെ വൈകീട്ട് നാലുമുതൽ ഏഴുവരെ ദാർസൈത്തിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് മൾട്ടിപർപ്പസ് ഹാളിൽ നടക്കും. ജി.കെ. കാരണവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ കാലാവധി കഴിയുന്നതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മുൻ കൺവീനർമാർകൂടിയായ ഇ.ജി. മധുസൂദനൻ നയിക്കുന്ന പാനലും ടി. ഭാസ്കരൻ നയിക്കുന്ന പാനലും തമ്മിലാണ് മത്സരം. കൺവീനർ ഉൾെപ്പടെ ഒമ്പത് അംഗങ്ങളെയാണ് െതരഞ്ഞെടുക്കുക.
ഇ.ജി. മധുസൂദനൻ നയിക്കുന്ന പാനലിൽ പി.ശ്രീകുമാർ, എസ്.സുനിൽ, ഹേമമാലിനി സുരേഷ്, എസ്.എൻ. ഗോപകുമാർ, ജോൺ, പി.തോമസ്, കെ.കെ. രാജീവ്കുമാർ, മുഹമ്മദ് അയൂബ്ഖാൻ, പി. പ്രണദീഷ് എന്നിവരാണുള്ളത്. ടി. ഭാസ്കരെൻറ പാനലിൽ ടി.എം. ഉണ്ണികൃഷ്ണൻ നായർ, ടി. കുട്ട്യാലി, വി. ജയകുമാർ, ഇ.എൻ.കെ കൃദീഷ്, പി.എം. മുരളീധരൻ, രഘുപ്രസാദ് കേശവ കാരണവർ, സിന്ധു സുരേഷ്, രമ്യ ഡെൻസിൽ എന്നിവരാണുള്ളത്. ഇരു കൂട്ടരും പരമാവധി വോട്ടർമാരെ നേരിൽ കണ്ടും സമൂഹ മാധ്യമങ്ങൾ വഴിയും പ്രചാരണം നടത്തുന്നുണ്ട്. മൊത്തം 296 വോട്ടാണുള്ളത്. ഇന്ത്യൻ സോഷ്യൽ ക്ലബ് ജനറൽ സെക്രട്ടറി ബാബു രാജേന്ദ്രൻ ആണ് റിട്ടേണിങ് ഓഫിസർ. ഒരംഗത്തിന് ഒമ്പത് വോട്ടുകൾ ചെയ്യാം.
കൂടുതൽ വോട്ട് ലഭിക്കുന്ന ഒമ്പതാളുകൾ തെരഞ്ഞെടുക്കപ്പെടും. ഒമ്പതിലധികം വോട്ടുകൾ ചെയ്യുകയോ രേഖപ്പെടുത്തുന്ന വോട്ടുകളിൽ ഒരെണ്ണമെങ്കിലും വനിതാ സ്ഥാനാർഥിക്ക് രേഖപ്പെടുത്താതെ ഇരിക്കുകയോ ചെയ്‌താൽ മൊത്തം വോട്ടുകൾ അസാധു ആകും.
അംഗത്വം തെളിയിക്കുന്ന തിരിച്ചറിയൽ കാർഡുമായി എത്തുന്നവർക്കേ വോട്ട് രേഖപ്പെടുത്താൻ കഴിയൂ. വോട്ടെടുപ്പ് പൂർത്തിയായാൽ ഉടൻ വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.