കമ്യൂണിസ്റ്റ് പാർട്ടികൾ ഒന്നായി മതേതരചേരിക്ക് നേതൃത്വം നൽകണം –കെ.ഇ. ഇസ്മാഇൗൽ
text_fieldsമസ്കത്ത്: വർഗീയത വോട്ടായി മാറുന്ന സമകാലിക സാഹചര്യത്തിൽ ഇന്ത്യയിലെ ഇടതുപക്ഷ മതേതര കക്ഷികൾ ഒറ്റക്കെട്ടാവണമെന്ന് മുൻ മന്ത്രിയും സി.പി.െഎ നേതാവുമായ കെ.ഇ. ഇസ്മാഇൗൽ. ഇതിനായി ഇടഞ്ഞുനിൽക്കുന്ന കമ്യൂണിസ്റ്റ് പാർട്ടികൾ ഒന്നായി മതേതര കൂട്ടായ്മക്ക് നേതൃത്വം നൽകണം. അടുത്തിെട അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കുണ്ടായ വിജയം വർഗീയ ധ്രുവീകരണത്തിലൂടെ നേടിയതാണ്. മതവികാരം വളരെ വേഗം വളർത്തിയെടുക്കാൻ കഴിയുന്നതാണ്. എല്ലാവരുടെയും മനസ്സിൽ ഏത് രാഷ്ട്രീയക്കാരനായാലും ഒരു മതവികാരമുണ്ടാവും. അതിൽ എണ്ണ ഒഴിക്കാൻ വളരെ എളുപ്പമാണ്. 30 ശതമാനം മുസ്ലിംകളുള്ള യു.പിയിൽ ഒരൊറ്റ മുസ്ലിം സ്ഥാനാർഥിയെപോലും ബി.ജെ.പി മത്സരിപ്പിച്ചിരുന്നില്ല. ഇൗ നയം ബി.ജെ.പി ഇന്ത്യ മുഴുവൻ നടപ്പാക്കുകയാണ്. എന്നാൽ, കേരളത്തിൽ വർഗീയശക്തികൾക്ക് വേരുപിടിക്കാൻ വിദൂര സാധ്യതേപാലുമില്ല. വർഗീയ കലാപങ്ങൾ സൃഷ്ടിക്കാൻ ഹിന്ദുത്വശക്തികൾ കേരളത്തിൽ പലപ്പോഴും ശ്രമം നടത്തിയിരുന്നു. എന്നാൽ, കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ അത് തള്ളിക്കളഞ്ഞു. ഇന്ത്യയിലെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും വർഗീയ കലാപം നടന്നപ്പോൾ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് േമൽകൈയുള്ള ബംഗാളും കേരളവും മാത്രമാണ് അതിന് അപവാദമെന്നും അദ്ദേഹം
ഗൾഫ് മാധ്യമത്തോട് പറഞ്ഞു.
ദുരന്തങ്ങൾ വന്നശേഷം പരിഹാരങ്ങൾ കണ്ടെത്തുന്നതിന് പകരം ഇത്തരം നീക്കങ്ങൾ മുൻകൂട്ടിക്കണ്ട് പ്രതിരോധനിര പടുത്തുയർത്താൻ മതേതര കക്ഷികൾക്ക് കഴിയണം. മതേതര കക്ഷികൾ ഒന്നിച്ചാൽ ഇവരെ പൂർണമായി മാറ്റിനിർത്താൻ കഴിയും. ബീഹാർ ഇത് നമുക്ക് കാണിച്ചു തന്നിട്ടുണ്ട്.
യു.പി തെരഞ്ഞെടുപ്പ് എല്ലാവർക്കും പാഠമായിരുന്നു. അധികാര താൽപര്യങ്ങൾക്ക് വേണ്ടി വിഘടിച്ചുനിന്നാൽ എന്ത് സംഭവിക്കുമെന്ന് യു.പി നമുക്ക് കാണിച്ചുതന്നു. ഫാഷിസ്റ്റ് ശക്തികൾക്കെതിരെ മതേതര കക്ഷികൾ ഒന്നിക്കാൻ ആഹ്വാനം ചെയ്യുന്നതായിരുന്നു തെരഞ്ഞെടുപ്പ് ഫലം. സി.പി.െഎയും സി.പി.എമ്മും തമ്മിൽ വേല്യട്ടൻ ചെറിയേട്ടൻ മനോഭാവമൊന്നുമില്ല. ഒരു മേശക്ക് ചുറ്റുമിരുന്നാൽ പരിഹരിക്കാൻ കഴിയുന്ന പ്രശ്നങ്ങൾ മാത്രമാണ് തമ്മിലുള്ളത്. അഭിപ്രായ വ്യത്യാസങ്ങേളക്കാളേറെ യോജിക്കാൻ കഴിയുന്ന മേഖലകളാണ് തമ്മിലുള്ളത്. കമ്യൂണിസ്റ്റ് പാർട്ടികൾ യോജിക്കുന്നതിന് തങ്ങൾ എന്നും ഒരുക്കമാണ്.
മാത്രമല്ല, കമ്യൂണിസ്റ്റ് പാർട്ടികൾ വിഘടിക്കാനുണ്ടായ കാരണങ്ങളൊന്നും ഇന്ന് നിലവിലില്ല. യു.എസ്.എസ്.ആറിെൻറ പതനത്തിലൂടെയും ചൈനയുടെ സാമ്പത്തിക പരിഷ്കരണത്തിലൂടെയും ഇവയെല്ലാം അപ്രസക്തമായിക്കഴിഞ്ഞു. അതിനാൽ ഭിന്നതകൾ മറന്ന് ഒരുമിക്കാൻ കമ്യൂണിസ്റ്റ് പാർട്ടികൾ തയാറാകണമെന്നും ഇസ്മാഇൗൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
