തൊഴിൽ നിയമലംഘനം: അഞ്ഞൂറിലധികം പേർ അറസ്റ്റിൽ
text_fieldsമസ്കത്ത്: തൊഴിൽ നിയമം ലംഘിച്ച അഞ്ഞൂറിലധികം പേരെ പിടികൂടിയതായി മാനവവിഭവ ശേഷി മന്ത്രാലയം അറിയിച്ചു. ഇൗ മാസം അഞ്ചു മുതൽ 11 വരെ വിവിധ വിലായത്തുകളിൽ മന്ത്രാലയത്തിെൻറയും സുരക്ഷസൈനികരുടെയും നേതൃത്വത്തിൽ നടന്ന സംയുക്ത പരിശോധനയിലാണ് ഇവർ പിടിയിലായത്. പിടിയിലായവരിൽ 412 പേർ വാണിജ്യ സ്ഥാപനങ്ങളിലെ തൊഴിലാളികളാണ്. 62 കാർഷിക തൊഴിലാളികളും 74 വീട്ടുജോലിക്കാരും പിടിയിലായവരിൽപെടും.
പിടിയിലായ 310 പേർ തൊഴിലുടമകളിൽനിന്ന് ഒളിച്ചോടിയവരാണെന്നും അധികൃതർ അറിയിച്ചു. മസ്കത്ത് ഗവർണറേറ്റിൽനിന്നാണ് കൂടുതൽ പേർ പിടിയിലായത്, 145 പേർ. വടക്കൻ ബാത്തിനയിൽനിന്ന് 127 പേരും പിടിയിലായിട്ടുണ്ട്.
നേരത്തേ പിടിയിലായ 451 പേരെ വിവിധ എംബസികളുമായി ബന്ധപ്പെട്ട് കയറ്റി അയച്ചതായും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.