വാടക കരാറിന്മേലുള്ള നികുതി വെട്ടിപ്പ്: നഗരസഭ നിരീക്ഷണം ശക്തമാക്കുന്നു
text_fieldsമസ്കത്ത്: താമസയിടങ്ങളുടെയും വാണിജ്യസമുച്ചയങ്ങളുടെയും വാടക കരാറുകള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നഗരസഭക്ക് നല്‍കേണ്ട നികുതി വെട്ടിക്കുന്നത് വ്യാപകമാകുന്നു. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മസ്കത്ത് നഗരസഭയുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇത്തരത്തില്‍ നിരവധി നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ചില കേസുകളില്‍ നിയമലംഘകര്‍ക്കെതിരെ നടപടിയാരംഭിച്ചിട്ടുണ്ട്.
ചില കെട്ടിടയുടമകള്‍ താമസക്കാരുമായി കരാര്‍ എഴുതാതിരിക്കുകയാണ് ചെയ്യുക. മറ്റ് ചിലരാകട്ടെ നഗരസഭ നിശ്ചയിച്ചിട്ടുള്ള നികുതിയില്‍നിന്ന് ഒഴിവാകുന്നതിനായി വാടക കുറച്ചാണ് കരാര്‍ എഴുതുന്നത്. ഇത്തരത്തില്‍ ഒരു ധാരണയില്‍ എത്തുന്നതുവഴി ഉടമക്കും വാടകക്കാരനും ലാഭമുണ്ടാകുന്നു.
പക്ഷേ, നഗരസഭയുടെ വരുമാനത്തില്‍നിന്ന് പ്രതിവര്‍ഷം ആയിരക്കണക്കിന് റിയാലിന്‍െറ നഷ്ടമാണ് ഇതുമൂലം ഉണ്ടാകുന്നതെന്നും നഗരസഭയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ പറഞ്ഞു. നിയമലംഘകരെ പിടികൂടാന്‍ നഗരസഭ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
റോയല്‍ഡിഗ്രി 6/98ലാണ് നഗരസഭ നികുതിയെക്കുറിച്ച് നിര്‍ദേശമുള്ളത്. കരാര്‍പ്രകാരമുള്ള നികുതി കെട്ടിടയുടമകളോ വാടകക്കാരോ അടക്കണമെന്നാണ് നിര്‍ദേശം. ഇത് അടക്കാത്തപക്ഷം കണ്ടുകെട്ടല്‍ ഉള്‍പ്പെടെ നടപടികള്‍ അധികൃതര്‍ക്ക് അവകാശമുണ്ട്.
നികുതിവെട്ടിപ്പിലൂടെ ഓരോ വര്‍ഷവും വലിയ തുകയാണ് നഗരസഭക്ക് നഷ്ടമാകുന്നതെന്ന് മസ്കത്ത് നഗരസഭ കൗണ്‍സിലര്‍ സലിം അല്‍ ഗമ്മാരി പറഞ്ഞു. പല വസ്തു ഉടമകളും നികുതി വെട്ടിപ്പിന് കരാറുകള്‍ രജിസ്റ്റര്‍ ചെയ്യാറില്ല. ഇത്തരത്തിലുള്ള നിയമലംഘകര്‍ക്കെതിരെ നഗരസഭ കനത്ത പിഴ ചുമത്തണം. പിഴക്ക് ഉപരിയായ ശിക്ഷ ചുമത്തുന്നതും ആലോചിക്കണമെന്നും അല്‍ ഗമ്മാരി പറഞ്ഞു.
നിര്‍ദിഷ്ട ഫീസടച്ച് വാടകകരാര്‍ രജിസ്റ്റര്‍ ചെയ്യാത്തപക്ഷം കരാറിന് ഒൗദ്യോഗിക അംഗീകാരം ഉണ്ടാകില്ല. വാടകകരാര്‍ രജിസ്റ്റര്‍ ചെയ്യാത്ത കെട്ടിടയുടമകള്‍ നിര്‍ദിഷ്ട ഫീസിന്‍െറ മൂന്നിരട്ടി പിഴയായി അടക്കണമെന്നാണ് നിയമം നിര്‍ദേശിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തിന്‍െറ ആദ്യപാദത്തില്‍ വാടകകരാറുകള്‍ക്കുള്ള നഗരസഭ നികുതി മൂന്ന് ശതമാനത്തില്‍നിന്ന് അഞ്ച് ശതമാനമായി ഉയര്‍ത്തിയിരുന്നു. കെട്ടിടയുടമക്കോ വാടകക്കാരനോ ഈ ഫീസ് അടക്കാമെന്നും ഈ നിര്‍ദേശത്തില്‍ പറയുന്നു. വസ്തുവിന്‍െറ പ്രതിമാസ വാടക അഞ്ഞൂറ് റിയാലാണെങ്കില്‍ അഞ്ച് ശതമാനം നിരക്കില്‍ മുന്നൂറ് റിയാലാണ് ഫീസായി നല്‍കേണ്ടത്.
എന്നാല്‍, കരാറില്‍ വാടക 400 റിയാലായി കാണിച്ചാല്‍ 240 റിയാല്‍ മാത്രം നികുതിയായി നല്‍കിയാല്‍ മതി. ഇതിന്‍െറ ലാഭം ലഭിക്കുമെന്നതിനാല്‍ വാടകക്കാരനും നിയമവിരുദ്ധമായ കാര്യത്തിന് ഒത്തുനില്‍ക്കുന്നു. ചില സംഭവങ്ങളില്‍ വസ്തു ഉടമ വാടകക്കാരനോട് നികുതിയടക്കാന്‍ നിര്‍ദേശിച്ചിട്ടും അയാള്‍ അടക്കാത്ത സാഹചര്യമുണ്ടാകുന്നപക്ഷം കരാറുകള്‍ രജിസ്റ്റര്‍ ചെയ്യാതിരിക്കുന്ന സാഹചര്യമുണ്ടെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
വസ്തു ഉടമക്കും വാടകക്കാരനും നിയമപ്രകാരമുള്ള അവകാശം ലഭിക്കണമെങ്കില്‍ കരാര്‍ രജിസ്റ്റര്‍ ചെയ്യുകതന്നെ വേണമെന്ന് നഗരസഭ അധികൃതര്‍ പറഞ്ഞു. വസ്തുഉടമ കരാര്‍ ഒപ്പിട്ട് ഒരു മാസത്തിനകം രജിസ്റ്റര്‍ ചെയ്തില്ളെങ്കില്‍ വാടകക്കാരന്‍ അത് ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
