മുലദ ഇന്ത്യന്‍ സ്കൂളില്‍ ദേശീയ ശാസ്ത്രദിനം ആചരിച്ചു
text_fieldsമസ്കത്ത്: മുലദ ഇന്ത്യന്‍ സ്കൂളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ദേശീയ ശാസ്ത്ര ദിനം ആചരിച്ചു. സ്കൂള്‍ ഗായകസംഘത്തിന്‍െറ പ്രാര്‍ഥനാഗാനത്തോടെ ആരംഭിച്ച ചടങ്ങിന് വിദ്യാര്‍ഥി അമൃത അനില്‍ സ്വാഗതം പറഞ്ഞു.
ശാസ്ത്ര ദിന പരിപാടികള്‍ക്ക് അധ്യാപികമാരായ മിനി പി ജോ, ആശ റെജി എന്നിവര്‍ നേതൃത്വം നല്‍കി. പ്രിന്‍സിപ്പല്‍ എസ്.ഐ ശരീഫ്, വൈസ് പ്രിന്‍സിപ്പല്‍ വി.എസ്. സുരേഷ,് കോകരിക്കുലര്‍ ആന്‍ഡ് എക്സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റി കോഓഡിനേറ്റര്‍ ഡോ. ഒ.സി. ലേഖ, അക്കാദമിക് സൂപ്പര്‍ വൈസര്‍ ടി. ഹരീഷ്, ശാസ്ത്ര വകുപ്പുമേധാവി ജോ എബനേസര്‍, വിവിധ വകുപ്പുമേധാവികള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ശാസ്ത്രം മുന്നോട്ടുകുതിക്കുമ്പോള്‍ അതില്‍ നമ്മുടെ ഭാഗധേയത്വം വഹിക്കാന്‍ ശ്രമിക്കണമെന്ന് പ്രിന്‍സിപ്പല്‍ തന്‍െറ പ്രസംഗത്തില്‍ ആഹ്വാനം ചെയ്തു. ശാസ്ത്ര നേട്ടങ്ങള്‍ വിവരിക്കുന്ന പവര്‍ പോയന്‍റ് പ്രസന്‍േറഷന്‍ വിദ്യാര്‍ഥി അന്‍േറാണിയോ പോള്‍ അവതരിപ്പിച്ചു. ‘ശാസ്ത്രം മനുഷ്യനന്മക്ക്’ എന്ന ചാര്‍ട്ടുകള്‍ വിദ്യാര്‍ഥികള്‍ പ്രദര്‍ശിപ്പിച്ചു. പ്രകൃതിയെയും പ്രകൃതി വിഭവങ്ങളെയും ചൂഷണം ചെയ്താല്‍ അതിന്‍െറ ഭവിഷ്യത്ത് ഗുരുതരമാണെന്ന ആശയം ഉള്‍ക്കൊള്ളുന്ന സംഗീത നൃത്തപരിപാടി സദസ്സിനെ ചിന്തിപ്പിക്കുന്നതായിരുന്നു. ശാസ്ത്രമില്ലാതെ വികസനം അസാധ്യമാണെന്ന വിദ്യാര്‍ഥി സെബ ആലം പ്രസംഗത്തില്‍ പറഞ്ഞു. വിദ്യാര്‍ഥി സുപ്രിയ ശങ്കര്‍ രാജ് നന്ദി
പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
