സലീമിന്‍െറ കാന്‍വാസില്‍ പിറക്കുന്നത് മിഴിവുറ്റ ചിത്രങ്ങള്‍
text_fieldsമത്ര: പെന്‍സില്‍ വരയിലൂടെ ശ്രദ്ധയാകര്‍ഷിക്കുകയാണ് മത്ര സൂഖില്‍ ജോലിചെയ്യുന്ന സലീം. മിഴിവുറ്റ ചിത്രങ്ങളാണ് ഈ കണ്ണൂര്‍ പാപ്പിനിശേരി സ്വദേശിയുടെ പെന്‍സില്‍ തുമ്പില്‍നിന്ന് പിറന്നുവീഴുന്നത്. പ്രവാസത്തിന്‍െറ തിരക്കുകളില്‍നിന്ന് സലീം കുറച്ചെങ്കിലും ആശ്വാസം കണ്ടത്തെുന്നത് ഈ വരകളിലൂടെയാണ്.
ചിത്രകലയുടെ വഴിയില്‍ വലിയ ലക്ഷ്യങ്ങളൊന്നുമില്ല സലീമിന്. വരയുടെ ലോകത്ത് അറിയപ്പെടാനും താല്‍പര്യമില്ല. എന്നാല്‍, പെന്‍സിലില്‍ സലീം വരച്ച ചിത്രങ്ങള്‍ ഇരുത്തം വന്ന ചിത്രകാരന്‍േറതെന്ന പോലെ മനോഹരമാണ്. പഠനകാലത്ത് സ്കൂളിലെ ഡ്രോയിങ് മാഷ് തന്ന പ്രോത്സാഹനമാണ് തന്‍െറ വരകള്‍ക്കു ജീവനേകിയതെന്ന് സലീം പറയുന്നു. അന്നത്തെ ഓര്‍മകള്‍ കടലാസിലേക്ക് പകര്‍ത്തി പരീക്ഷിച്ച ഒരുപാട് ചിത്രങ്ങള്‍ ഇന്നും സലീമിന്‍െറ ശേഖരത്തിലുണ്ട്. സലീമിന്‍െറ വരയറിഞ്ഞ് അന്വേഷിച്ച് ചെല്ലുന്നവരോട് അത് കാണിക്കാനും കാര്യങ്ങള്‍ പറയാനും തന്നെ മടിയാണ്. ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ്, മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍കലാം, മമ്മൂട്ടി, ശിഹാബ് തങ്ങള്‍ തുടങ്ങി പ്രമുഖരെല്ലാം സലീമിന്‍െറ കാന്‍വാസില്‍ ജീവന്‍ തുടിച്ചുകിടക്കുന്ന കാഴ്ച മനോഹരമാണ്.
വരച്ച ചിത്രങ്ങള്‍ ആരെയും കാണിക്കാതെ ഫേസ്ബുക് വാളില്‍ പോസ്റ്റ് ചെയ്യുകയാണ് സലീമിന്‍െറ രീതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
