ഇന്ത്യന്‍ നാവികസേനാ മേധാവി ഒമാന്‍ പ്രതിരോധ മന്ത്രിയുമായി കൂടികാഴ്ച നടത്തി
text_fieldsമസ്കത്ത്: ഒമാനില്‍ ഒൗദ്യോഗിക സന്ദര്‍ശനത്തിനത്തെിയ ഇന്ത്യന്‍ നാവികസേനാ മേധാവി അഡ്മിറല്‍ സുനില്‍ ലാന്‍ബ ഒമാന്‍ പ്രതിരോധ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ സൗദ് ബിന്‍ ഹാരിബ് അല്‍ ബുസൈദിയുമായി കൂടികാഴ്ച നടത്തി. പ്രതിരോധ മന്ത്രിയുടെ ഒൗദ്യോഗിക ഓഫീസില്‍ നടന്ന കൂടികാഴ്ചയില്‍ ഇരു രാഷ്ട്രങ്ങളും തമ്മില്‍ പ്രതിരോധ മേഖലയിലടക്കം നിലവിലുള്ള സഹകരണം ഇരുവരും ചര്‍ച്ച ചെയ്തു. സമുദ്ര സുരക്ഷയടക്കം ഇരു രാഷ്ട്രങ്ങള്‍ക്കും പ്രധാനപ്പെട്ട വിവിധ വിഷയങ്ങളും കൂടികാഴ്ചയില്‍ ചര്‍ച്ചയായി. നാവികസേനാ മേധാവിക്ക് ഒപ്പമുള്ള പ്രതിനിധി സംഘത്തിന് പുറമെ ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ, റോയല്‍ നേവി ഓഫ് ഒമാന്‍ കമാന്‍ഡര്‍ റിയര്‍ അഡ്മിറല്‍ അബ്ദുല്ലാഹ് ബിന്‍ ഖാമിസ് അല്‍ റഈസി എന്നിവരും കൂടികാഴ്ചയില്‍ പങ്കെടുത്തു.
നേരത്തേ നാവികസേനാ മേധാവിയും പ്രതിനിധിസംഘവും സുല്‍ത്താന്‍െറ സായുധസേനാ മ്യൂസിയത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. മ്യൂസിയം എസ്.എ.എഫ് മിലിറ്ററി പ്രോട്ടോക്കോള്‍സ് ആന്‍റ് പബ്ളിക് റിലേഷന്‍സ് വിഭാഗം മേധാവി ബ്രിഗേഡിയര്‍ സൗദ് ബിന്‍ ഖലീഫ അല്‍ ഹാത്മി നാവികസേനാ മേധാവിയെ സ്വീകരിച്ചു.
മ്യൂസിയത്തിലെ വിവിധ കൈയെഴുത്ത് പ്രതികള്‍, മാതൃകകള്‍, ബൈത്ത് അല്‍ ഫലജ് കൊട്ടാരത്തിന്‍െറ വാസ്തുശൈലി തുടങ്ങി മ്യൂസിലയത്തിലെ വിവിധ കാഴ്ചകള്‍ ഇന്ത്യന്‍ സേനാ മേധാവിക്കും സംഘത്തിനും വിശദീകരിച്ച് നല്‍കി.
ചൊവ്വാഴ്ച രാത്രിയാണ് നാലു ദിവസത്തെ സന്ദര്‍ശനത്തിനായി നാവികസേനാ മേധാവിയും സംഘവും ഒമാനില്‍ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
