ആ കർമഭടൻ യാത്രയായി
text_fieldsസ്നേഹധനനായ ആ മനുഷ്യ സ്നേഹി എല്ലാവരിലും കദനഭാരം നിറച്ച് കടന്നുപോയി. ചൊവ്വാഴ്ച രാത്രി ദുബൈയിൽ നിന്നുള്ള ആദ്യ ഫോൺ വിളി ഞെട്ടലോടെയാണ് കേട്ടത്. മസ്കത്തിൽ ‘ഗൾഫ് മാധ്യമ’ത്തിെൻറ എല്ലാമെല്ലാമായ ഷാജഹാൻ നാട്ടിൽ ഒരപകടത്തിൽ നിര്യാതനായെന്ന വാർത്ത ആദ്യം വിശ്വസിക്കാനായില്ല. വീണ്ടും പലരും വിളിച്ചു. ആ ദു:ഖവർത്ത കണ്ണീരോടെ കേൾക്കാനല്ലാതെ അകലെ നിന്ന് എനിക്കൊന്നു ചെയ്യാനാവില്ല; പ്രാർഥനമാത്രം.
നിറഞ്ഞ ചിരിയോടെ എന്നും മസ്കത്തിൽ ഞങ്ങെള സ്വീകരിക്കാറുള്ള ഷാജഹാൻ തെൻറ ബിസിനസ് തിരക്കുകൾക്കിടയിലും 100 കിലോമിറ്റർ അകലെയുള്ള സൂറിൽ നിന്നും സ്വന്തം വാഹനമോടിച്ചു പാതിരാവിൽ പോലും വന്നെത്തുമായിരുന്നു. ‘ഗൾഫ്മാധ്യമ’ത്തിന് നേരിട്ട പല സങ്കീർണ പ്രശ്നങ്ങളും പരിഹരിക്കാൻ, ഒമാൻ മന്ത്രാലയങ്ങളുമായി ബന്ധമുള്ള അദ്ദേഹം കാണിച്ച ശുഷ്കാന്തി അനുസ്മരണീയമാണ്. അച്ചടി മുതൽ വിതരണം വരെയും ഒാഫിസ് സംവിധാനം മുതൽ ജീവനക്കാരുടെ താമസ സൗകര്യം വരെയും സ്പോൺസറെ കണ്ടെത്തുന്നതു മുതൽ ബാങ്ക് ഇടപാടുകൾ വരെയും സുതാര്യവും സൗകര്യപ്രദവുമായ രീതിയിൽ പരിഹരിച്ചു തരുന്നതിൽ അേദ്ദഹത്തിെൻറ സേവനം വിലമതിക്കാനാവത്തതാണ്.
അറബി, ഇംഗ്ലീഷ് ഭാഷകൾ കൈകാര്യം ചെയ്യുന്നതിലുള്ള പ്രാവീണ്യ ശാന്തപുരം ഇസ്ലാമിയ കോളജ് പഠനകാലത്ത് േനടിയെടുത്തത് ഏറ്റവുമേറെ പ്രയോജനപ്പെട്ടത് ഒമാനിലെ പ്രവാസി സമൂഹത്തിനാണ്. നിരവധി സാമൂഹിക സേവന സംഘടനകളുമായി ബന്ധമുണ്ടായിരുന്ന അദ്ദേഹത്തിെൻറ സഹായം സാധാരണക്കാരായ പ്രവാസികൾക്ക് ഏറെ പ്രേയാജനമായിട്ടുണ്ട്.
ആർക്കും എപ്പോഴും ബന്ധപ്പെടാവുന്നതായിരുന്നു അദ്ദേഹത്തിെൻറ ഒാഫിസ്. ‘ഗൾഫ് മാധ്യമ’ത്തിെൻറയും മീഡിയവൺ ചാനലിെൻറയും ഒാണററി റസിഡൻറ് മാനേജർ എന്ന സ്ഥാനം അലങ്കരിക്കുന്നതോടൊപ്പം ഇന്ത്യൻ എംബസിയുടെ കിഴക്കൻ മേഖല പ്രതിനിധി കൂടിയായിരുന്ന അദ്ദേഹം.
സൂർ ഇന്ത്യൻ സ്കൂൾ മാനേജിങ് കമ്മിറ്റി പ്രസിഡൻറ് സ്ഥാനവും വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന സാംസ്കാരിക സംഘടനകളുടെ ഭാരവാഹിത്വവും വഹിച്ചിട്ടുണ്ട്. സാമൂഹിക സാംസ്കാരിക മേഖലകളിലുള്ള സേവനങ്ങൾക്ക് നിരവധി അംഗീകാരവും ലഭിച്ചിട്ടുണ്ട്.
സൂർ ആസ്ഥാനമായി ഒമാനിൽ 12 ശാഖകളുള്ള ‘അൽഹരീബ്’ ബിൽഡിങ് മെറ്റീരിയൽ സ്ഥാപനങ്ങളുടെ ഉടമ കൂടിയായ ഷാജഹാൻ കേരളത്തിൽ ബൃഹത് സംരംഭത്തിന് തുടക്കം കുറിക്കാനുള്ള ഒരുക്കങ്ങൾ നടത്തിവരവെയാണ് ലോകത്തോട് വിടപറഞ്ഞത്. ആത്മാർഥതതയുടെയും അർപ്പണബോധത്തിെൻറയും ആൾരൂപമായ അദ്ദേഹം തൊട്ടെതാക്കെ വളർന്ന് വലുതായി വരുന്ന കാഴ്ചയാണ് മുപ്പതാണ്ട് പ്രവാസ ജീവിതത്തിലൂെട നമുക്ക് കാണിച്ചു തന്നത്. ഏറ്റവും മികച്ച തൊഴിലുടമ, തൊഴിലാളി ബന്ധത്തിന് മാതൃകയാവൻ അദ്ദേഹത്തിനായിട്ടുണ്ട്. ജീവിത വിശുദ്ധിയും കൃത്യനിഷ്ഠയും നിഷ്കളങ്കതയുമാണ് അദ്ദേഹത്തിെൻറ വളർച്ചക്കാധാരം.
പ്രവാസി സംഘടനകൾക്കിടയിലെ അനാരോഗ്യകരമായ ഇടെപടലുകൾ തീർക്കാൻ നിഷ്പക്ഷനായ മധ്യസ്ഥെൻറ റോൾ അദ്ദേഹം ഭംഗിയായ കൈാര്യം ചെയ്തത് പലരും അനുസ്മരിക്കാറുണ്ട്. ഇന്ത്യൻ എംബസിയുടെ അംഗീകാരം അതിനുള്ള സാക്ഷ്യപത്രമാണ്.
തെൻറ സമ്പാദ്യത്തിെൻറ നല്ലൊരുഭാഗം മതധാർമിക വിദ്യാഭ്യാസ മാധ്യമ സംരഭങ്ങൾക്കും ആതുര ശുശ്രൂഷക്കും നീക്കിവെച്ച് കൊണ്ടാണ് അദ്ദേഹം വിടവാങ്ങിയത്. തെൻറ അഭാവത്തിലും അത്തരം സത്കർമങ്ങൾക്ക് യാതൊരു ഭംഗവും സംഭവിക്കാതിരിക്കാനുള്ള മുന്നൊരുക്കങ്ങളും അദ്ദേഹം ചെയ്ത് വെച്ചിട്ടുണ്ട്. തെൻറ അര നൂറ്റാണ്ടുകാലത്തെ ഭൗമിക ജീവിതത്തിന് വിരാമം കുറിക്കാൻ സമയമായെന്ന ഉത്തമ ബോധ്യത്തോടെ പാരത്രിക ജീവിതത്തിലേക്കുള്ള പാഥേയം അദ്ദേഹം നേരത്തെ തയാറാക്കി വെച്ചതായിരിക്കാം.
അദ്ദേഹത്തിെൻറ വിയോഗം ദുഃഖത്തിലാഴ്ത്തിയ കുടുംബത്തോടൊപ്പം മാധ്യമം, ഗൾഫ് മാധ്യമം, മീഡിയാവൺ കുടുംബവും പങ്ക് ചേരുന്നു. സൽകർമങ്ങൾക്ക് ജഗന്നിയന്താവായ അല്ലാഹു ഇരട്ടിയിരട്ടി പ്രതിഫലം നൽകെട്ട എന്ന് പ്രാർഥിക്കുന്നു. പരിശുദ്ധ റമദാനിെൻറ പുണ്യദിനരാത്രങ്ങളെ ആവാഹിച്ചെടുത്ത സമാശ്വാസത്തോടെ, സന്തോഷ ഹർഷങ്ങളോടെ അദ്ദേഹത്തിെൻറ ആത്മാവ് തെൻറ നാഥനിലേക്ക് തിരിച്ചുേപായി. നാഥനെ തൃപ്തിപ്പെട്ടും നാഥെൻറ തൃപ്തിക്ക് പാത്രീഭവിച്ചും രക്തസാക്ഷിയുടെ വേഷത്തിൽ സ്വർഗകവാടത്തിൽ മാലാഖമാർ അദ്ദേഹത്തെ മറ്റ് സച്ചരിതരായ സജ്ജനങ്ങൾക്കൊപ്പം സ്വീകരിക്കും. നമുക്ക് പ്രാർഥിക്കാം...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
