എൻ.ഒ.സി അഭിപ്രായ വോെട്ടടുപ്പ് അവസാനിച്ചു
text_fieldsമസ്കത്ത്: എൻ.ഒ.സി സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്നുള്ള അഭിപ്രായ സ്വരൂപണം അവസാനിച്ചു. രാജ്യത്തിെൻറ സാമ്പത്തിക വൈവിധ്യവത്കരണം ലക്ഷ്യമിട്ടുള്ള തൻഫീദ് പദ്ധതി നടത്തിപ്പിെൻറ ഭാഗമായ ഇംപ്ലിമെേൻറഷൻ സപ്പോർട്ട് ആൻഡ് ഫോളോഅപ് യൂനിറ്റ് അറബിക്,ഇംഗ്ലീഷ് ഭാഷകളിൽ നടത്തിയ വോെട്ടടുപ്പുകളിൽ എൻ.ഒ.സിയെ അനുകൂലിക്കുന്നവർക്കാണ് ഭൂരിപക്ഷം. ഒരാഴ്ച മുമ്പാണ് ഇത് സംബന്ധിച്ച വോെട്ടടുപ്പ് ആരംഭിച്ചത്.
അറബിക് വിഭാഗത്തിൽ ചൊവ്വാഴ്ച രാത്രിയും ഇംഗ്ലീഷ് വിഭാഗത്തിൽ ബുധനാഴ്ച രാത്രിയുമാണ് വോെട്ടടുപ്പ് അവസാനിച്ചത്. അറബിക്കിൽ വോട്ട് രേഖപ്പെടുത്തിയ 7117 പേരിൽ 62 ശതമാനം പേരും എൻ.ഒ.സി നിബന്ധനകൾ നീക്കുന്നതിനെ എതിർത്തപ്പോൾ 32 ശതമാനം പേർ നിബന്ധനകൾ നീക്കുന്നതിനെ അനുകൂലിച്ചു.
ഇംഗ്ലീഷിൽ ബുധനാഴ്ച വോെട്ടടുപ്പ് അവസാനിക്കുന്നതിന് 20 മിനിറ്റ് മുമ്പ് വരെ 28,733 വോട്ടുകളാണ് ചെയ്തത്. ഇതിൽ 56 ശതമാനം പേരും എൻ.ഒ.സിയെ പിന്തുണച്ചപ്പോൾ 42 ശതമാനം പേരാണ് എതിർത്തത്.
രണ്ട് വോെട്ടുപ്പുകൾക്കും താഴെ സ്വദേശികളുടെയും വിദേശികളുടെയും ചൂടേറിയ ചർച്ചകളും നടന്നിട്ടുണ്ട്. എൻ.ഒ.സി മൂലം രാജ്യത്തിന് വിദഗ്ധ തൊഴിലാളികളെ ലഭിക്കുന്ന സാഹചര്യം ഒഴിവായെന്ന വിദേശികളുടെ വാദത്തിന് സ്വദേശിവത്കരണ നടപടികൾക്ക് എൻ.ഒ.സി വേഗം പകർന്നതായാണ് സ്വദേശികളുടെ വിലയിരുത്തൽ.
2014ലാണ് വിസ റദ്ദാക്കി പോയവർക്ക് ഒമാനില്‍ പുതിയ ജോലിയില്‍ പ്രവേശിക്കുന്നതിന് സ്പണ്‍സറുടെ എൻ.ഒ.സി നിർബന്ധമാക്കിയത്. ഇത് വിദേശികളെ കാര്യമായി ബാധിക്കുകയും ചെയ്തു. നിയമം പ്രാബല്യത്തില്‍ വന്ന് മൂന്ന് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് വോെട്ടടുപ്പ് നടത്തിയത്.
വോെട്ടടുപ്പ് ആരംഭിച്ച ദിവസങ്ങളിൽ എൻ.ഒ.സിക്ക് എതിരെ വോട്ടുചെയ്യാനും ചെയ്യിക്കാനും പ്രവാസികൾ താൽപര്യത്തോടെ മുന്നോട്ടുവന്നെങ്കിലും പിന്നീട് ആ ആവേശം തണുക്കുന്ന കാഴ്ചയാണ് കണ്ടത്.
ഇതോടൊപ്പം സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്ന പ്രവാസികളിൽ ബഹുഭൂരിപക്ഷവും ട്വിറ്റർ ഉപയോഗിക്കുന്നവരല്ല എന്നതും എൻ.ഒ.സി നീക്കണമെന്ന അഭിപ്രായം താഴേക്ക് പോകാൻ കാരണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.