Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​നി​ൽ കോ​ള​റ​...

ഒ​മാ​നി​ൽ കോ​ള​റ​ ബാ​ധ​യി​ല്ലെ​ന്ന്​  ആ​രോ​ഗ്യ വ​കു​പ്പ്​ 

text_fields
bookmark_border
ഒ​മാ​നി​ൽ കോ​ള​റ​ ബാ​ധ​യി​ല്ലെ​ന്ന്​  ആ​രോ​ഗ്യ വ​കു​പ്പ്​ 
cancel
മ​സ്​​ക​ത്ത്​: ഒ​മാ​നി​ൽ കോ​ള​റ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടി​ല്ലെ​ന്ന്​ ആ​രോ​ഗ്യ​വ​കു​പ്പ്​ അ​റി​യി​ച്ചു. ഇ​തു​വ​രെ​യു​ള്ള വി​വ​ര​ങ്ങ​ൾ വെ​ച്ച്​ രാ​ജ്യം കോ​ള​റ​മു​ക്​​ത​മാ​ണ്.  പ്ര​ച​രി​ക്കു​ന്ന​ത്​ ഉൗ​ഹാ​പോ​ഹ​ങ്ങ​ൾ മാ​ത്ര​മാ​ണെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ്​ ട്വി​റ്റ​റി​ൽ അ​റി​യി​ച്ചു. രോ​ഗ​ബാ​ധ റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ടു​ന്ന പ​ക്ഷം അ​തി​നെ മ​റി​ക​ട​ക്കാ​ൻ എ​ല്ലാ ന​ട​പ​ടി​ക​ളു​മെ​ടു​ത്തി​ട്ടു​ണ്ട്. ചി​കി​ത്സ​ക്കാ​യി വി​വി​ധ ഹെ​ൽ​ത്ത്​ സ​െൻറ​റു​ക​ളി​ൽ സു​സ​ജ്ജ​മാ​യ സം​വി​ധാ​ന​മാ​ണ്​ ഒ​രു​ക്കി​യ​ത്. മ​ലി​ന ജ​ല​ത്തി​ലൂ​ടെ​യും വെ​ള്ള​ത്തി​ലൂ​ടെ​യു​മ​ല്ലാ​തെ കോ​ള​റ മ​റ്റൊ​രാ​ളി​ലേ​ക്ക്​ പ​ക​രി​ല്ല.  രോ​ഗ​ബാ​ധ റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ടു​ന്ന പ​ക്ഷം ആ​ശു​പ​ത്രി​ക​ളി​ലെ  മു​ഴു​വ​ൻ വി​ഭാ​ഗ​ങ്ങ​ളും ഒ​ഴി​പ്പി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​കു​ന്നി​ല്ല. ഏ​താ​നും ചി​ല ക്വാ​റ​ൈ​ൻ​റ​ൻ റൂ​മു​ക​ൾ മാ​ത്രം സ​ജ്ജ​മാ​ക്കി​യാ​ൽ മ​തി​യാ​കും. 
രോ​ഗ​ബാ​ധ​യെ അ​ക​റ്റി​നി​ർ​ത്താ​ൻ ജ​ന​ങ്ങ​ൾ വ്യ​ക്​​തി​ശു​ചി​ത്വ​ത്തി​ൽ ശ്ര​ദ്ധ​പു​ല​ർ​ത്ത​ണം. ഭ​ക്ഷ​ണ​ത്തി​ന്​ മു​മ്പും ശേ​ഷ​വും വെ​ള്ള​വും സോ​പ്പും ഉ​പ​യോ​ഗി​ച്ച്​ കൈ​യും മു​ഖ​വും വൃ​ത്തി​യാ​ക്ക​ണം. ഉൗ​ഹാ​പോ​ഹ​ങ്ങ​ൾ​ക്ക്​ ചെ​വി​കൊ​ടു​ക്ക​രു​തെ​ന്നും ഒൗ​ദ്യോ​ഗി​ക സ്രോ​ത​സ്സു​ക​ളി​ൽ​നി​ന്ന്​ വ​രു​ന്ന വാ​ർ​ത്ത​ക​ൾ മാ​ത്ര​മേ വി​ശ്വ​സി​ക്കാ​ൻ പാ​ടു​ള്ളൂ​വെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​യ​ൽ​രാ​ജ്യ​മാ​യ യ​മ​നി​ൽ പ​ട​ർ​ന്നു​പി​ടി​ച്ച കോ​ള​റ​ബാ​ധ മൂ​ലം നി​ര​വ​ധി പേ​രാ​ണ്​ മ​ര​ണ​ത്തി​ന്​ കീ​ഴ​ട​ങ്ങി​യ​ത്. ഇ​തേ തു​ട​ർ​ന്നാ​ണ്​ ദോ​ഫാ​ർ അ​ട​ക്കം മേ​ഖ​ല​ക​ളി​ൽ കോ​ള​റ ബാ​ധ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​താ​യി സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ ഉൗ​ഹാ​പോ​ഹ​ങ്ങ​ൾ പ​ട​ർ​ന്ന​ത്. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newscholeraoman health ministry
News Summary - -
Next Story