എം.എ.കെ ഷാജഹാെൻറ വിയോഗത്തിൽ സൂർ പൗരാവലി അനുശോചിച്ചു
text_fieldsസൂർ: സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ പ്രവർത്തകനായ എം.എ.കെ ഷാജഹാെൻറ വിയോഗത്തിൽ സൂറിലെ പൗരസമൂഹം അനുശോചനം രേഖപ്പെടുത്തി. മൂന്നു പതിറ്റാണ്ട് നീണ്ട പ്രവാസജീവിതം കൊണ്ട് ഒമാനിലെ സ്വദേശി, വിദേശി സമൂഹത്തിനിടയിൽ വേറിട്ട സ്ഥാനം കൈവരിക്കാൻ ഷാജഹാന് സാധിച്ചതായി യോഗം വിലയിരുത്തി. സൂർ ഇന്ത്യൻ സോഷ്യൽ ക്ലബിെൻറ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ഇന്ത്യൻ അംബാസഡർ ഇന്ദ്രമണി പാണ്ഡെ അധ്യക്ഷത വഹിച്ചു. പ്രമുഖനായ വാണിജ്യ സാരംഭകൻ എന്നതിലുപരി ജീവകാരുണ്യ -ജനസേവന മേഖലയിൽ അദ്ദേഹം നടത്തിയ ഇടപെടലുകളെ യോഗം അനുസ്മരിച്ചു. സൂർ ഇന്ത്യൻ സ്കൂളിന് സ്വന്തം സ്ഥലം വാങ്ങി പൊതുജന പങ്കാളിത്തത്തോടെ കെട്ടിടം നിർമിക്കുന്നതിൽ ഷാജഹാൻ നേതൃപരമായി വലിയ പങ്കാണ് വഹിച്ചത്. ഒരു രക്ഷിതാവ് എന്ന നിലയിലായിരുന്നു ഇൗ വിഷയത്തിലെ ഇടപെടലെന്നും യോഗത്തിൽ സംസാരിച്ചവർ ഒാർത്തെടുത്തു.
മാതൃകാപരവും വിനീതവുമായ ഇടപെടലുകളിലൂടെ ജനങ്ങളെ ആകർഷിച്ച അദ്ദേഹം ഒമാനിലെ ഏതു കൂട്ടായ്മകളിലെയും അവിഭാജ്യ ഘടകമായിരുന്നു. സൂറിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് രൂപവത്കരിക്കുന്നതിലും പലവിധ ജനോപകാരപ്രദമായ പരിപാടികൾ സംഘടിപ്പിക്കുന്നതിലും അദ്ദേഹം മുൻപന്തിയിൽനിന്നതായി യോഗം അനുസ്മരിച്ചു. സോഷ്യൽ ക്ലബിെൻറ നേതൃത്വത്തിൽ ശേഖരിച്ച നോർക്ക തിരിച്ചറിയൽ കാർഡുകളുടെ വിതരണം പെരുന്നാളിന് ശേഷം വമ്പിച്ച ഒരു പൊതുപരിപാടിയിൽ നടത്താനിരിക്കെയാണ് മനുഷ്യസ്നേഹിയായ ഈ അതികായൻ വിടവാങ്ങിയത്. തെൻറ തിരക്കേറിയ ഒൗദ്യോഗിക ചുമതലകൾക്കിടയിലും സാധാരണക്കാരുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന അദ്ദേഹത്തിെൻറ വിടവാങ്ങൽ വലിയ വിടവാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും യോഗം അനുസ്മരിച്ചു. പരിപാടിയിൽ സൂർ ഇന്ത്യൻ സോഷ്യൽക്ലബ് വൈസ് പ്രസിഡൻറ് ഹസ്ബുല്ലാ ഹാജി അധ്യക്ഷത വഹിച്ചു.
ഇന്ത്യൻ സോഷ്യൽക്ലബ് പ്രസിഡൻറ് സതീഷ് നമ്പ്യാർ, ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാൻ വിൽസൺ.വി.ജോർജ്, വൈസ് ചെയർമാൻ സി.എം നജീബ്, ആൽഹരീബ് ഗ്രൂപ് ചെയർമാൻ മുഹമ്മദ് അലി ഹരീബ് അൽ അറൈമി, ഒമാനി പൗരപ്രമുഖൻ തുർക്കി സൈദ് അഹ്മ്മദ് മുഖൈനി, ആൽഹരീബ് സി.ഇ.ഒ അബ്ദുൽ അസീസ്, വിവിധ സംഘടനാ പ്രതിനിധികളായ അനിൽ ഉഴമലക്കൽ, അജിത്ത്, എ.ആർ.ബി തങ്ങൾ, സൈനുദ്ദീൻ കൊടുവള്ളി, ഉദയൻ, ജോഷി, പ്രശാന്ത് തുടങ്ങിയവരും മാത്യു കുര്യൻ, ഡോ.പ്രിയ, ഡോ. പ്രദീപ്, ചിന്നൻ സുനിൽ, നാസർ സാക്കി, ഷൈജു സലാഹുദ്ദീൻ എന്നിവരും സംസാരിച്ചു. ജി.കെ. പിള്ള സ്വാഗതവും നാസർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
