Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകറന്‍സി നിരോധനം...

കറന്‍സി നിരോധനം ജനത്തെ  ദുരിതത്തിലാക്കിയെന്ന് വെല്‍ഫെയര്‍ ഫോറം ചര്‍ച്ച

text_fields
bookmark_border
കറന്‍സി നിരോധനം ജനത്തെ  ദുരിതത്തിലാക്കിയെന്ന് വെല്‍ഫെയര്‍ ഫോറം ചര്‍ച്ച
cancel

സലാല: നോട്ടുനിരോധനം ജനജീവിതം ദുരിതപൂര്‍ണമാക്കിയതിനൊപ്പം സമ്പദ്ഘടനക്ക് കനത്ത ആഘാതമേല്‍പിക്കുകയും ചെയ്തതായി ‘കറന്‍സി നിരോധനവും ഇന്ത്യന്‍ സമ്പദ്ഘടനയും’ എന്ന വിഷയത്തില്‍ ഇന്ത്യന്‍ വെല്‍ഫയര്‍ ഫോറം സലാല സംഘടിപ്പിച്ച തുറന്ന ചര്‍ച്ചയില്‍ സംവദിച്ചവര്‍ അഭിപ്രായപ്പെട്ടു.
വ്യാജ നോട്ടുകള്‍ പിടികൂടല്‍, കള്ളപ്പണം പുറത്തുകൊണ്ടുവരല്‍, തീവ്രവാദ-ഭീകരസംഘങ്ങളുടെ ധനസ്രോതസ്സ് തടയല്‍ എന്നിവയായിരുന്നു നോട്ടസാധുവാക്കലിലൂടെയുള്ള പ്രഖ്യാപിത ലക്ഷ്യങ്ങള്‍. എന്നാല്‍, സര്‍ക്കാറും റിസര്‍വ് ബാങ്കും തുടക്കത്തില്‍ പ്രകടമാക്കിയ നിശ്ചയദാര്‍ഢ്യമോ മനക്കരുത്തോ ഒന്നും പിന്നെ കണ്ടില്ളെന്നും അധ്യക്ഷത വഹിച്ച ഇന്ത്യന്‍ വെല്‍ഫയര്‍ ഫോറം സലാല പ്രസിഡന്‍റ് യു.പി. ശശീന്ദ്രന്‍ പറഞ്ഞു. ദുരിതക്കയത്തില്‍ മുങ്ങിയവരെ അനുദിനം ആശങ്കയിലും അനിശ്ചിതത്വത്തിലും കുരുക്കിയിടുന്ന തിരുത്തലുകളും വിശദീകരണങ്ങളും വാഗ്ദാനങ്ങളുമാണ് ദിനേനയെന്നോണം വന്നുകൊണ്ടിരിക്കുന്നതും. ഇതിനകം 60 തവണയാണ് റിസര്‍വ് ബാങ്ക് ഉത്തരവുകള്‍ ഭേദഗതി ചെയ്തത്. അമ്പത് ദിവസം കൊണ്ട് എല്ലാം ശരിയാവുമെന്ന പ്രധാനമന്ത്രിയുടെ സമാശ്വാസ വചനത്തില്‍ ആശ്വാസം കണ്ടത്തെിയവര്‍പോലും ഇപ്പോള്‍ പരിഭ്രാന്തിയിലായിരിക്കുകയാണെന്ന് ശശീന്ദ്രന്‍ പറഞ്ഞു. റിസര്‍വ് ബാങ്കിന്‍െറയും വിവിധ ധനകാര്യ സ്ഥാപനങ്ങളുടെയും സാമ്പത്തിക വിശകലന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത് സമ്പദ്ഘടന സാധാരണ നിലയിലാകാന്‍ ചുരുങ്ങിയത് രണ്ടുവര്‍ഷമെങ്കിലും വേണമെന്നാണെന്ന് സര്‍ഗവേദി പ്രതിനിധി സുരേഷ് മേനോന്‍ പറഞ്ഞു. മതിയായ ഗൃഹപാഠം ചെയ്യാതെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാതെയുമുള്ള നടപടിമൂലം ജനങ്ങള്‍ പ്രയാസപ്പെടുന്നതായും മാനുഷിക പരിഗണനയോടെ വിഷയത്തെ നോക്കിക്കാണാന്‍ സര്‍ക്കാറിന് കഴിഞ്ഞില്ളെന്നും മലയാളവിഭാഗം കണ്‍വീനര്‍ ഡോ. നിഷ്താര്‍ അഭിപ്രയപ്പെട്ടു.
രാജ്യത്തിന്‍െറ സമ്പദ്ഘടന ശുദ്ധീകരിക്കാന്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച ധീരമായ തീരുമാനത്തിനു പിന്തുണ നല്‍കാന്‍ ജനങ്ങള്‍ തയാറാകണമെന്ന് എന്‍.എസ്.എസ് പ്രതിനിധി ശ്രീകുമാര്‍ പറഞ്ഞു. ഹരികുമാര്‍ (ഒ.ഐ.സി.സി.), സുരേഷ് വാസുദേവ് (വികാസ്), കെ. ഷൗക്കത്തലി മാസ്റ്റര്‍(ഐ.എം.ഐ) എന്നീ സംഘടന പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു. ചെറുകിട കച്ചവടം, ഹോട്ടലുകള്‍, ഗതാഗതമേഖല എന്നിവ വലിയ തകര്‍ച്ചയെ നേരിടുകയാണ്.  കൂലിയായി രൂപനല്‍കുന്ന പരമ്പരാഗത വ്യവസായങ്ങള്‍, കൃഷി, തോട്ടം മേഖലകളും വിനോദസഞ്ചാര മേഖലയും പ്രതിസന്ധിയിലാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത സദസ്യര്‍ അഭിപ്രായപ്പെട്ടു. വെല്‍ഫെയര്‍ ഫോറം കേന്ദ്ര കമ്മിറ്റിയംഗം സഫ്വത്ത് വിഷയാവതരണം നടത്തി.
ഇന്ത്യന്‍ വെല്‍ഫയര്‍ ഫോറം സലാല ആര്‍ട്സ് സെക്രട്ടറി തഴവ രമേശ് സ്വാഗതവും വൈസ് പ്രസിഡന്‍റ് വഹീദ് ചേന്ദമംഗലൂര്‍ മോഡറേറ്ററുമായിരുന്നു. ജനറല്‍ സെക്രട്ടറി എ.കെ.വി. ഹലീം സമാപനപ്രസംഗം നടത്തി.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story