മിങ്കല്‍-വാദി ബനീ ജാബിര്‍ റോഡിന്‍െറ ആദ്യഘട്ടം തുറന്നു
text_fieldsസൂര്‍: സൂര്‍ വിലായത്തിലെ മിങ്കലിനെയും വാദി ബനീ ജാബിറിനെയും ബന്ധിപ്പിക്കുന്ന റോഡ് നിര്‍മാണ പദ്ധതിയുടെ ആദ്യഘട്ടം ഗതാഗതത്തിനായി തുറന്നുകൊടുത്തു. 16.7 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ റോഡ് വാദ്, അഅ്ബത്ത് അദാ, സിനാഫ്, അല്‍ ഷാബിക്ക ഗ്രാമവാസികളുടെ യാത്രാദുരിതത്തിന് അറുതിവരുത്തുന്നതാണ്. ഗതാഗത, വാര്‍ത്താവിനിമയ മന്ത്രി ഡോ. അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ ഫുതൈസി റോഡിന്‍െറ പൂര്‍ത്തിയായ ഭാഗങ്ങള്‍ പരിശോധിച്ചു. മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സാലിം ബിന്‍ മുഹമ്മദ് അല്‍ നുഐമി, തെക്കന്‍ ശര്‍ഖിയ ഗവര്‍ണര്‍ ശൈഖ് അബ്ദുല്ലാഹ് ബിന്‍ മുസ്തഹൈല്‍ ബിന്‍ സാലിം ഷമാസ്, സൂര്‍ വാലി ശൈഖ് മാസലാം ബിന്‍ സൈദ് അല്‍ മഹ്റൂഖി എന്നിവരും മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു. റോഡ് കടന്നുപോകുന്ന ഗ്രാമങ്ങളിലെ താമസക്കാര്‍ മഴയുണ്ടാകുന്ന സമയങ്ങളില്‍ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. സ്റ്റീല്‍ ആര്‍ച്ചുകളോടെയുള്ള പാലങ്ങള്‍ ഇതാദ്യമായി ഒമാനില്‍ ഉപയോഗിച്ചതും ഈ റോഡിന് വേണ്ടിയാണ്. 12 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് റോഡിന്‍െറ രണ്ടാം ഘട്ടം. തുടര്‍ന്നുള്ള ഘട്ടങ്ങളുടെയെല്ലാം രൂപകല്‍പന പൂര്‍ണമായതായും നിര്‍മാണകരാര്‍ ഇതുവരെ നല്‍കിയിട്ടില്ളെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
