ദുകം കണ്ടെയിനര്‍ ടെര്‍മിനല്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തന സജ്ജമാകും
text_fieldsമസ്കത്ത്: ഒമാന്‍െറ എണ്ണയിതര സമ്പദ്ഘടനയില്‍ മുഖ്യപങ്കുവഹിക്കുമെന്ന് കരുതപ്പെടുന്ന ദുകം പ്രത്യേക സാമ്പത്തിക മേഖലയുടെ ഭാഗമായ കണ്ടെയിനര്‍ ടെര്‍മിനലിന്‍െറ ആദ്യഘട്ടം മൂന്നു വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായി പ്രവര്‍ത്തന സജ്ജമാകും.
2020 ആദ്യത്തോടെ ടെര്‍മിനല്‍ പൂര്‍ണമായി പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ പ്രതിവര്‍ഷം മൂന്നര ദശലക്ഷം ടി.ഇ.യു (ട്വന്‍റി ഫൂട്ട് ഇക്വിവാലന്‍റ് യൂനിറ്റ്) ആയിരിക്കും ടെര്‍മിനലിന്‍െറ പൂര്‍ണ ശേഷിയെന്ന് ദുകം തുറമുഖം ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ റെഗ്ഗി വെര്‍മ്യൂലനെ ഉദ്ധരിച്ച് ഇംഗ്ളീഷ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ തുറമുഖത്തിന്‍െറ നടത്തിപ്പ് പുറത്ത് കൈമാറാന്‍ പദ്ധതിയില്ല. വിപണി സൂക്ഷ്മമായി പഠിച്ചുകൊണ്ടിരിക്കുകയാണ്. ആവശ്യമെങ്കില്‍ നടത്തിപ്പ് മൂന്നാം കക്ഷിക്ക് കൈമാറാനുള്ള മനോഭാവത്തോടെയാകും തുറമുഖത്തിന്‍െറ നടത്തിപ്പ് നിര്‍വഹിക്കുക. കണ്ടെയിനര്‍ ടെര്‍മിനല്‍ പൂര്‍ത്തിയാക്കിയ ശേഷം നടത്തുകയെന്നതിനാണ് കമ്പനി മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
2019-20 ല്‍ പൂര്‍ത്തിയാകുമ്പോള്‍ നീളമുള്ള കണ്ടെയ്നര്‍ കപ്പലുകള്‍ക്കായി 2.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബെര്‍ത്ത്, 2.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള വാണിജ്യ ബെര്‍ത്ത്, സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കുള്ള കപ്പലുകള്‍ക്കായി ഒരു കിലോമീറ്റര്‍ ബെര്‍ത്ത്, ബ്രേക്ക് ബള്‍ക്ക് ബെര്‍ത്ത് എന്നിവയുണ്ടാകും. ടെര്‍മിനലിന്‍െറ ചെറിയ ഭാഗം ഏതാനും വര്‍ഷം മുമ്പ് പ്രവര്‍ത്തനമാരംഭിച്ചിരുന്നു. ഡോളമൈറ്റ് അടക്കം ധാതുക്കളാണ് ഇവിടെനിന്ന് ഇപ്പോള്‍ കയറ്റുമതി ചെയ്യുന്നത്. ഇന്ത്യയും ഖത്തറുമാണ് പ്രധാന ഉപഭോക്താക്കള്‍. ആദ്യഘട്ടം പൂര്‍ത്തിയാകുമ്പോള്‍ ജനറല്‍ കാര്‍ഗോ, കണ്ടെയിനര്‍ കാര്‍ഗോ, ബള്‍ക്ക് കാര്‍ഗോ എന്നിവയായിരിക്കും ടെര്‍മിനലില്‍ കൈകാര്യം ചെയ്യുകയെന്നും റെഗ്ഗി വെര്‍മ്യൂലന്‍ അറിയിച്ചു. കഴിഞ്ഞവര്‍ഷം 2015നെ അപേക്ഷിച്ച് ചരക്ക് നീക്കത്തില്‍ മുന്നിരട്ടി വര്‍ധന കൈവരിച്ചു. രണ്ടു ലക്ഷം ടണ്‍ ഡോളമൈറ്റ് ആണ് കഴിഞ്ഞവര്‍ഷം കയറ്റിയയച്ചത്. വളര്‍ച്ചയുടെ തോത് നിലനിര്‍ത്താനും ധാതുകയറ്റുമതി രംഗത്ത് മുന്‍നിരയില്‍ നില്‍ക്കാനും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നതെന്നും സി.ഇ.ഒ പറഞ്ഞു.
ഈ വര്‍ഷം കയറ്റുമതി അരലക്ഷം ടണ്‍ ആക്കുകയാണ് ലക്ഷ്യം. തുറമുഖത്തുനിന്ന് ചുണ്ണാമ്പുകല്ലിന്‍െറ കയറ്റുമതിക്ക് സാധ്യതയുണ്ടെന്ന് പറഞ്ഞ സി.ഇ.ഒ ദുകം തുറമുഖത്തിന്‍െറ ആദ്യഘട്ട പൂര്‍ത്തീകരണത്തിന് വേണ്ട കരാറുകളെല്ലാം നല്‍കിക്കഴിഞ്ഞതായി പറഞ്ഞു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
