ആറുമാസം, ടിറ്റോ സൈക്കിളില്‍ പിന്നിട്ടത് ഏഴായിരം കിലോമീറ്റര്‍
text_fieldsമസ്കത്ത്: ആറു മാസത്തിലേറെയായി സൈക്കിളില്‍ ലോകം ചുറ്റുകയാണ് സ്പെയിന്‍ സ്വദേശി ടിറ്റോ.
സംസ്കാരങ്ങളുടെ വൈവിധ്യം കണ്ടത്തൊന്‍ സൈക്കിള്‍ യാത്രയാണ് ഏറ്റവും നല്ല വഴിയെന്നും, വിവിധ രാജ്യങ്ങളുടെ മുക്കുമൂലകള്‍ താണ്ടിയുള്ള യാത്ര താന്‍ നന്നായി ആസ്വദിക്കുന്നതായും ടിറ്റോ പറയുന്നു.
യൂറോപ്പും, ആഫ്രിക്കയും ഏഷ്യയിലെ ഏതാണ്ടെല്ലാ രാജ്യങ്ങളും താണ്ടിക്കഴിഞ്ഞാണ് ഇറാന്‍ വഴി ഒമാനിലത്തെിയത്. 12 ദിവസമാണ് ഒമാനില്‍ പര്യടനം നടത്തുക.
തുടര്‍ന്ന് ഇന്ത്യയിലേക്കാണ് അടുത്ത യാത്ര. ഇന്ത്യയെ കണ്ടത്തെിക്കഴിഞ്ഞാല്‍ സ്വദേശമായ സ്പെയിനിലേക്ക് മടങ്ങും.
സൈക്കിള്‍ യജ്ഞത്തില്‍ ഇതുവരെ ഏഴായിരം കിലോമീറ്ററാണ് ടിറ്റോ പിന്നിട്ടത്. അതില്‍ നാലായിരം കിലോമീറ്റര്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ വിവിധ ഭാഗങ്ങളിലൂടെ കടന്നുപോയി.
നാട്ടില്‍ അഗ്നിശമന വിഭാഗത്തില്‍ ജോലിചെയ്യുന്ന ടിറ്റോക്ക് സാഹസികത ഹരമാണ്.
മറ്റു സഞ്ചാരികളെപ്പോലെ കൈയിലുള്ള പണം പൊടിച്ച് വിമാനത്തിലും കപ്പലിലും എ.സി വാഹനങ്ങളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും തങ്ങിയുള്ള കറക്കമൊന്നും ഇദ്ദേഹത്തിന്‍െറ നിഘണ്ടുവിലില്ല!
പറ്റാവുന്നിടങ്ങളിലൊക്കെ തന്‍െറ ഇരുചക്ര വാഹനം തന്നെ ശരണം. ഒഴിച്ചു കൂടാന്‍ പറ്റാത്തിടത്ത് മറ്റു മാര്‍ഗങ്ങള്‍ ആശ്രയിക്കുമെന്ന് മാത്രം. അതുകൊണ്ടുതന്നെ ഇദ്ദേഹത്തിന്‍െറ യാത്രക്ക് വലിയ ചെലവൊന്നുമില്ല.
എത്തിയേടത്ത് കിടക്കും, ചിലപ്പോള്‍ അത് മലഞ്ചെരുവുകളോ, മരത്തണലുകളോ പാര്‍ക്കുകളോ ബീച്ചുകളോ ഒക്കെയാകുമെന്ന് മാത്രം.
തന്‍െറ യാത്രക്ക് വേണ്ട സാമഗ്രികള്‍ ഒക്കെ സൈക്കിളില്‍ ഭദ്രമായി കെട്ടിയൊതുക്കി വെച്ചിട്ടുമുണ്ട് ടിറ്റോ.
സഞ്ചരിച്ച രാജ്യങ്ങളില്‍ ഏറ്റവും സഹൃദയരായ ജനങ്ങള്‍ ഒമാനികളും ഇറാനികളുമാണെന്നു പറയുന്ന ഇയാള്‍ ഒമാന്‍െറ ഭൂപ്രകൃതിയെയും വാനോളം പുകഴ്ത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
