ഇന്ത്യന്‍ വിദ്യാഭ്യാസ പ്രദര്‍ശനം 16 മുതല്‍
text_fieldsമസ്കത്ത്: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഉന്നത വിദ്യാഭ്യാസ സാധ്യതകളും അവസരങ്ങളും പകര്‍ന്നുനല്‍കുന്ന ‘ഇന്ത്യ എജുക്കേഷന്‍ എക്സിബിഷന്‍ 2017’ ഈ മാസം 16, 17 തീയതികളില്‍ നടക്കും.
റൂവി ഹഫാഹൗസ് ഹോട്ടലില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ ഇന്ത്യയിലെ മുന്‍നിര സര്‍വകലാശാലകളും വിദ്യാഭ്യാസസ്ഥാപനങ്ങളും പങ്കെടുക്കും. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വിവിധ സ്ഥാപനങ്ങളുടെ അക്കാദമിക വിഭാഗം തലവന്മാരും പ്രഫസര്‍മാരുമായും കൂടിക്കാഴ്ച നടത്താന്‍ അവസരമുണ്ടാകും. കൗണ്‍സലിങ് സെഷനുകളും രണ്ടുദിവസത്തെ പ്രദര്‍ശനത്തില്‍ അവസരമൊരുക്കുന്നുണ്ട്.
വിവിധ സര്‍വകലാശാലകളില്‍ ലഭ്യമായ കോഴ്സുകള്‍, ഫീസ് നിരക്കുകള്‍, തൊഴിലവസരങ്ങള്‍, തൊഴില്‍ ലഭ്യമാക്കല്‍ തുടങ്ങിയ വിവരങ്ങള്‍ ലഭ്യമാകാന്‍ കൂടിക്കാഴ്ച മികച്ച അവസരമാണ്. ഇന്ന് ഏറ്റവുമധികം ആവശ്യക്കാരുള്ള നൂറ് കോഴ്സുകള്‍, വിദേശ ഇന്ത്യക്കാര്‍ക്കുള്ള സ്കോളര്‍ഷിപ്പുകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രദര്‍ശനത്തിനത്തെുന്നവര്‍ക്ക് ലഭ്യമാകും. അണ്ണ സര്‍വകലാശാല, മണിപ്പാല്‍ സര്‍വകലാശാല, എസ്.ആര്‍.എം സര്‍വകലാശാല, ഹിന്ദുസ്ഥാന്‍ സര്‍വകലാശാല, എം.എസ്. രാമയ്യ യൂനിവേഴ്സിറ്റി തുടങ്ങി മുന്‍ നിര സര്‍വകലാശാലകളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്ന വിദ്യാഭ്യാസ പ്രദര്‍ശനത്തില്‍ വൈകുന്നേരം 3.45 മുതല്‍ രാത്രി 9.30 വരെയാണ് പ്രവേശനം.
ഓരോ വര്‍ഷവും വിവിധ രാജ്യക്കാരായ അമ്പതിനായിരത്തോളം സന്ദര്‍ശകരാണ് പ്രദര്‍ശനത്തിന് എത്താറുള്ളത്. ഇന്‍ഡസ് ഗ്രൂപ്പും ഈസ്റ്റ് എക്സ്പോ എല്‍.എല്‍.സി ഒമാന്‍, ലിങ്സ് ഒമാനും സംയുക്തമായാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.