ബജറ്റ് ഒമാനിന്‍െറ ധനകാര്യ സ്ഥിതി ശക്തിപ്പെടുത്തുന്നത് –ഐ.എം.എഫ്
text_fieldsമസ്കത്ത്: ഒമാനിന്‍െറ പുതിയ വര്‍ഷത്തെ ബജറ്റിനെ സ്വാഗതം ചെയ്ത് അന്താരാഷ്ട്ര നാണ്യനിധി. രാജ്യത്തിന്‍െറ ധനകാര്യ സ്ഥിതി ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് ബജറ്റെന്നും പൊതുചെലവ് കുറച്ച് ബദല്‍വരുമാന മാര്‍ഗങ്ങള്‍ കണ്ടത്തെുന്നതിനുള്ള നിര്‍ദേശങ്ങള്‍ സ്വാഗതാര്‍ഹമാണെന്നും ഒമാനിലെ ഐ.എം.എഫ് മിഷന്‍ ചീഫ് അലിസണ്‍ ഹോളണ്ട് പ്രാദേശിക ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
കമ്മിയില്‍ വലിയതോതില്‍ കുറവുവരുത്താനാണ് ബജറ്റ് ലക്ഷ്യമിടുന്നത്. എണ്ണവിലയിലെ ഉയര്‍ച്ചയും കമ്മി മറികടക്കാന്‍ രാജ്യത്തെ പര്യാപ്തമാക്കുമെന്നാണ് പ്രതീക്ഷ. ചെലവുകള്‍ കുറക്കാനും എണ്ണയിതര വരുമാനം വര്‍ധിപ്പിക്കാനുമുള്ള സര്‍ക്കാറിന്‍െറ നിശ്ചയദാര്‍ഢ്യം പ്രോത്സാഹനാജനകമാണെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞവര്‍ഷത്തെക്കാളും കര്‍ശനമായ നികുതി നിര്‍ദേശങ്ങളും സബ്സിഡി ഒഴിവാക്കല്‍ നിര്‍ദേശങ്ങളും അടങ്ങുന്ന ബജറ്റാണ് ജനുവരി ആദ്യം അവതരിപ്പിച്ചത്. ഊര്‍ജ സബ്സിഡികള്‍ പാവപ്പെട്ടവര്‍ക്ക് പ്രയോജനപ്പെടുന്നതാകണമെന്ന് അന്താരാഷ്ട്ര നാണ്യനിധി നടത്തിയ പഠനത്തില്‍ നിര്‍ദേശിച്ചിരുന്നു. പുതിയ ബജറ്റില്‍ വന്‍കിട ഉപഭോക്താക്കളുടെ വൈദ്യുതി സബ്സിഡി നീക്കാന്‍ നിര്‍ദേശമുണ്ട്.
വന്‍കിട ഉപഭോക്താക്കളുടെ ഊര്‍ജ സബ്സിഡി ഒഴിവാക്കുന്നതിനുള്ള തീരുമാനം ശരിയായ ദിശയിലുള്ള ചുവടുവെപ്പാണ്. ഇതു ബജറ്റിന്‍െറ നല്ല പങ്ക് ലാഭിക്കാനും ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ കൂടുതല്‍ തുക ചെലവിടാനും സഹായിക്കും. സബ്സിഡികള്‍ ഒഴിവാക്കുന്നതിന്‍െറ തുടര്‍ഘട്ടങ്ങള്‍ പാവപ്പെട്ടവരെ സംരക്ഷിച്ചുകൊണ്ട് നടപ്പാക്കണമെന്നും ഹോളണ്ട് പറഞ്ഞു. സാമ്പത്തിക വൈവിധ്യവത്കരണത്തിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ടെങ്കിലും നിലവില്‍ ഒമാന്‍െറ വരുമാനത്തിന്‍െറ 70 ശതമാനവും എണ്ണ, പ്രകൃതി വാതക മേഖലയില്‍ നിന്നാണ്.
എണ്ണവില 2014ലെ നിലവാരത്തിലത്തൊനുള്ള സാധ്യത കുറവാണെന്നതിനാല്‍ സാമ്പത്തികഭദ്രത നിലനിര്‍ത്താന്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്നും ഐ.എം.എഫ് ഒമാന്‍ മേധാവി പറഞ്ഞു.
കോര്‍പറേറ്റ് വരുമാന നികുതി നിയമത്തില്‍ മാറ്റംവരുത്താനും നികുതിയൊഴിവ് ലഭിക്കുന്നവരുടെ എണ്ണം കുറക്കാനുമുള്ള തീരുമാനം സാമ്പത്തികമേഖലയില്‍ വലിയ മാറ്റങ്ങള്‍ വരുത്തും. സ്വകാര്യമേഖലയുടെ വളര്‍ച്ചക്കാധാരമായ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ മുതല്‍മുടക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെയും ഹോളണ്ട് പ്രകീര്‍ത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
