തൊഴില്‍ നിയമലംഘനം: പരിശോധന ശക്തമാക്കുന്നു
text_fieldsമസ്കത്ത്: ഒമാന്‍ തൊഴില്‍ നിയമം ലംഘിക്കുന്നവരെ കണ്ടത്തെുന്നതിനുള്ള പരിശോധന അധികൃതര്‍ ശക്തമാക്കി. റൂവി അടക്കമുള്ള നഗരങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പരിശോധനയില്‍ നിരവധി പേരാണ് പിടിയിലായത്. ലേബര്‍ കാര്‍ഡും വിസയുമടക്കമുള്ള താമസ രേഖകള്‍ ഇല്ലാത്തവരും ലേബര്‍ കാര്‍ഡും വിസയുമുണ്ടായിട്ടും സ്പോണ്‍സര്‍ മാറി ജോലി ചെയ്യുന്നവരെയുമാണ് പിടികൂടുന്നത്. സ്പോണ്‍സര്‍ മാറി ജോലിചെയ്ത് പിടിക്കപ്പെട്ടാല്‍ 2000 റിയാലാണ് പിഴ. ഇതില്‍ ആയിരം റിയാല്‍ വിസ നല്‍കിയ സ്പോണ്‍സറും ആയിരം റിയാല്‍ ജോലിനല്‍കിയ സ്ഥാപനമോ കമ്പനിയോ നല്‍കണം.
അനധികൃതമായി തൊഴിലെടുക്കുന്നവരെ കണ്ടത്തൊന്‍ വ്യാപകമായ പരിശോധനയാണ് നടത്തുന്നത്. അവധി ദിവസങ്ങളിലും അസമയങ്ങളില്‍ പോലും പരിശോധന നടത്തുന്നു. വെള്ളിയാഴ്ചകളില്‍ പ്രധാന പാര്‍ക്കിങ് ഏരിയകളിലും മറ്റും പരിശോധന ശക്തമാക്കിയിട്ടുണ്ട്. പ്രധാന ഹൈപ്പര്‍മാര്‍ക്കറ്റുകളുടെയും മറ്റും പാര്‍ക്കിങ് ഏരിയകളില്‍ വാഹനങ്ങള്‍ കഴുകുന്നവരെയും മറ്റും പിടികൂടാനാണിത്. കടകളിലും ഹോട്ടലുകളിലും മറ്റും രാത്രിയിലും പരിശോധനയുണ്ട്. കഴിഞ്ഞദിവസം റൂവിയിലെ ഒരു മലയാളി ഹോട്ടലില്‍ രാത്രി പത്തരക്ക് ശേഷം പരിശോധന നടത്തിയിരുന്നു.
ഹോട്ടലിലെ ജീവനക്കാരുടെയും ഭക്ഷണം കഴിക്കാന്‍ വന്നവരുടെപോലും ലേബര്‍ കാര്‍ഡുകള്‍ പരിശോധിച്ചിരുന്നു. പ്രത്യേക സുരക്ഷാ സേനയുടെ സഹായത്തോടെയാണ് പരിശോധന.
ചെറിയ വാഹനങ്ങളിലും സ്വദേശി വേഷമല്ലാത്തത് ധരിച്ചും മാനവ വിഭവശേഷി മന്ത്രാലയം അധികൃതര്‍ പരിശോധനക്ക് എത്തുന്നുണ്ട്. സ്ഥാപനങ്ങളില്‍ ഉപഭോക്താവെന്ന ഭാവേനയാണ് എത്തുന്നത്. മന്ത്രാലയത്തിന്‍െറ വാഹനങ്ങള്‍ ദൂരത്ത് നിര്‍ത്തിയശേഷം നടന്നുവന്നും പരിശോധനയുണ്ട്. വെള്ളിയാഴ്ച റൂവിയിലെ പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റിന്‍െറ പാര്‍ക്കിങ്ങില്‍ വാഹനം കഴുകലില്‍ ഏര്‍പ്പെട്ടിരുന്ന ചിലരെ പിടികൂടിയത് വാഹനം കഴുകിക്കാനത്തെുന്നവര്‍ എന്ന വ്യാജേനയാണ്. വാഹനം കഴുകുന്നതിനുള്ള നിരക്കുകളും മറ്റും അന്വേഷിച്ച ശേഷം സാധാരണരീതിയില്‍ വാഹനത്തില്‍ കയറ്റി ക്കൊണ്ടുപോവുകയായിരുന്നു. ചെറിയ വാഹനമായതിനാല്‍ ഇവര്‍ക്ക് അപകടം മണത്തറിയാനും കഴിഞ്ഞില്ല.
ഫ്രീ വിസയില്‍ ജോലിചെയ്യുന്ന നിരവധി പേര്‍ ഇപ്പോഴും ഒമാനിലുണ്ട്. ഇതില്‍ അധികവും ബംഗ്ളാദേശികളും പാകിസ്താനികളുമാണ്. മുന്‍കാലങ്ങളില്‍ നിരവധി മലയാളികള്‍ ഫ്രീ വിസയില്‍ ജോലി ചെയ്തിരുന്നെങ്കിലും അവരില്‍ ഏതാണ്ടെല്ലാവരും നാടണഞ്ഞു. നിര്‍മാണ മേഖലയിലടക്കം ചെറിയ ജോലിക്കത്തെുന്ന മലയാളികളുടെ എണ്ണം തീരെ കുറഞ്ഞിട്ടുണ്ട്. മലയാളികള്‍ അധികവും നല്ല വിദ്യാഭ്യാസം നേടുന്നതിനാല്‍ ചെറിയ ജോലികള്‍ക്ക് വരാന്‍ അവര്‍ ഒരുക്കമല്ല. വിദ്യാഭ്യാസ യോഗ്യതയില്ലാത്തവര്‍ക്ക് നാട്ടില്‍തന്നെ നല്ല വരുമാനമുള്ളതിനാല്‍ ഗള്‍ഫ് യാത്ര ഒഴിവാക്കുകയാണ്. മലയാളികളടക്കമുള്ളവരുടെ വരവ് കുറഞ്ഞതോടെ ഒമാനില്‍ വിദേശികളുടെ എണ്ണത്തില്‍ ഇന്ത്യക്കാര്‍ പിന്നിലാണ്. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ബംഗ്ളാദേശികളാണ് പ്രവാസി ജനസംഖ്യയില്‍ മുന്നില്‍.
ഹമരിയയിലും റൂവിയുടെ പല ഭാഗങ്ങളിലും ഫ്രീ വിസ എന്ന ഓമനപ്പേരില്‍ ജോലിചെയ്യുന്ന നിരവധി പേരുണ്ട്. സ്പോണ്‍സര്‍ മാറി ജോലിചെയ്യുന്ന ഇവര്‍ നിര്‍മാണ മേഖലയിലാണ് പണി എടുക്കുന്നത്. സ്പോണ്‍സര്‍ക്ക് മാസം തോറും നിശ്ചിത നിരക്ക് നല്‍കി പുറത്ത് ജോലി ചെയ്യുന്ന ഇവര്‍ കരാര്‍ ജോലികള്‍ ഏറ്റെടുത്തും നിര്‍മാണജോലികളില്‍ ഏര്‍പ്പെട്ടുമാണ് കാശുണ്ടാക്കുന്നത്. ആവശ്യത്തിന് ജോലിക്കാരില്ലാത്ത ചില കമ്പനികളുടെ നിര്‍മാണ ജോലികളും ഇവര്‍ ഏറ്റെടുക്കാറുണ്ട്. പരിശോധന ശക്തമാക്കിയാല്‍ ഇത്തരക്കാരും കുടുങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
