പി.ഐ.ഒ കാര്‍ഡുകള്‍ ജൂണ്‍ 30 വരെ മാറ്റിവാങ്ങാം
text_fieldsമസ്കത്ത്: വിദേശത്ത് താമസിക്കുന്ന ഇന്ത്യന്‍ വംശജര്‍ക്ക് തങ്ങളുടെ പി.ഐ.ഒ (പേഴ്സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍) കാര്‍ഡുകള്‍ ഒ.സി.ഐ (ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ) കാര്‍ഡുകളാക്കി മാറ്റുന്നതിനുള്ള സമയപരിധി നീട്ടി. ജൂണ്‍ 30 വരെയാണ് കാലാവധി നീട്ടിയത്.
നിശ്ചിത കാലാവധിക്ക് മുമ്പേ ഒ.സി.ഐ കാര്‍ഡുകള്‍ക്ക് അപേക്ഷിക്കണം. നിലവിലെ പി.ഐ.ഒ കാര്‍ഡിന്‍െറ കോപ്പിയും പാസ്പോര്‍ട്ട് കോപ്പിയും ഉപയോഗിച്ച് ഇന്ത്യന്‍ എംബസി വെബ്സൈറ്റ് വഴിയോ എംബസിയില്‍ നേരിട്ടത്തെിയോ ആണ് അപേക്ഷ നല്‍കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് കോണ്‍സുലാര്‍ വിഭാഗത്തിലെ 24684585 എന്ന നമ്പറില്‍ ബന്ധപ്പെടണം.
ഒ.സി.ഐ കാര്‍ഡ് സ്വന്തമായുള്ളവര്‍ക്ക് വിസയില്ലാതെ തന്നെ ഇന്ത്യയിലേക്ക് സഞ്ചരിക്കാനാകും. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളുണ്ടെങ്കില്‍ നിലവിലെ പാസ്പോര്‍ട്ട് ഇന്ത്യയില്‍ ഉപയോഗിക്കാം.
ഒ.സി.ഐ കാര്‍ഡ് ഉടമകളായ വിദേശ ഇന്ത്യക്കാര്‍ക്ക് ഇന്ത്യയില്‍ അനുവദിക്കുന്ന വിദ്യാഭ്യാസ സേവനങ്ങള്‍ ഉപയോഗപ്പെടുത്താനും സാധിക്കും. മെഡിക്കല്‍, എന്‍ജിനീയറിങ് കോളജുകളിലെല്ലാം കാര്‍ഡുടമകളുടെ മക്കള്‍ക്ക് എന്‍.ആര്‍.ഐ വ്യവസ്ഥയില്‍ അഡ്മിഷന്‍ ലഭിക്കുമെന്നും മസ്കത്ത് ഇന്ത്യന്‍ എംബസി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.