മസ്കത്ത് ഫെസ്റ്റിവലിന് 19ന് തിരശ്ശീല ഉയരും
text_fieldsമസ്കത്ത്: മസ്കത്തിലെ ഏറ്റവും വലിയ ഉത്സവമായ മസ്കത്ത് ഫെസ്റ്റിവലിന് ഈമാസം 19ന് തിരശ്ശീല ഉയരും. ഫെബ്രുവരി 12ന് അവസാനിക്കുന്ന വിധം 24 ദിവസമാണ് ഈ വര്‍ഷം ഫെസ്റ്റിവല്‍ ഉണ്ടാവുക. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ഒരു മാസമായിരുന്ന ഫെസ്റ്റിവലിന്‍െറ കാലാവധി ഇക്കുറി ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായാണ് കുറച്ചത്. ചെലവ് പകുതിയായി കുറക്കാന്‍ ലക്ഷ്യമിട്ടാണ് ഫെസ്റ്റിവല്‍ ദിവസങ്ങളുടെ എണ്ണം കുറച്ചത്.
നേരത്തേ പത്തു ദശലക്ഷം റിയാല്‍ വരെ ബജറ്റുണ്ടായിരുന്നത് ഇക്കുറി 4.5 ദശലക്ഷമാക്കിയാണ് കുറച്ചതെന്ന് കൗണ്‍സിലര്‍ സാലിം അല്‍ ഗമ്മാരി പറഞ്ഞു. ജനുവരി ആദ്യം മുതലാണ് കഴിഞ്ഞവര്‍ഷങ്ങളില്‍ ഫെസ്റ്റിവല്‍ ആരംഭിച്ചിരുന്നത്. വിദ്യാര്‍ഥികളുടെ പരീക്ഷകള്‍ കഴിയുന്നത് കണക്കിലെടുത്താണ് ഈ വര്‍ഷം 19ലേക്ക് തീയതി മാറ്റിയത്. ഫെസ്റ്റിവലിന്‍െറ പ്രധാന വേദികളായ നസീം ഗാര്‍ഡനിലും അമിറാത്ത് പാര്‍ക്കിലും അറ്റകുറ്റപ്പണികള്‍ അവസാനഘട്ടത്തിലാണെന്നും അല്‍ ഗമ്മാരി പറഞ്ഞു.
സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന ഉപഭോക്തൃ പ്രദര്‍ശനം, ഫുട്ബാള്‍ ടൂര്‍ണമെന്‍റ്, ഗ്ളോബല്‍ ഫാഷന്‍ ഫോറം എന്നിവയും മസ്കത്ത് ഫെസ്റ്റിവലിന്‍െറ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
