നിര്‍മാണമേഖലയിലെ 62 തൊഴില്‍ വിഭാഗങ്ങള്‍ ഏകീകരിക്കുന്നു
text_fieldsമസ്കത്ത്: നിര്‍മാണ കമ്പനികളിലെ 62 തൊഴില്‍വിഭാഗങ്ങള്‍ മാനവ വിഭവശേഷി വകുപ്പ് ഏകീകരിക്കുന്നു. കണ്‍സ്ട്രക്ഷന്‍ വര്‍ക്കര്‍ എന്ന പേരിലാകും പുതിയ തസ്തിക അറിയപ്പെടുക. നിര്‍മാണമേഖലയെ ക്രമീകരിക്കുന്നതിനും വ്യവസ്ഥാപിതമാക്കാനും സഹായിക്കുന്നതാണ് മന്ത്രാലയത്തിന്‍െറ പുതിയ തീരുമാനമെന്ന് ഒമാന്‍ സൊസൈറ്റി ഓഫ് കോണ്‍ട്രാക്ടേഴ്സ് സി.ഇ.ഒ ഷഹ്സ്വര്‍ അല്‍ ബലൂഷി പറഞ്ഞു.
ഒന്നിലധികം ജോലികള്‍ ഒരാള്‍ക്ക് ചെയ്യാമെന്ന അവസ്ഥ വരുന്നതോടെ കമ്പനികള്‍ക്ക് ജീവനക്കാരുടെ എണ്ണം കുറക്കാന്‍ കഴിയും. മന്ത്രാലയത്തിന്‍െറ ഇലക്ട്രോണിക് സംവിധാനത്തില്‍ ഏകീകരിച്ച സംവിധാനം ചേര്‍ക്കുന്നതോടെ പരിശോധകര്‍ക്ക് വ്യത്യസ്തമായ ജോലികള്‍ ഒരാളെ കൊണ്ട് ചെയ്യിച്ചതിന് പിഴയീടാക്കാന്‍ കഴിയുകയില്ല.
പെയിന്‍റര്‍ ആയി ജോലിചെയ്യുന്നയാള്‍ക്ക് തന്നെ കണ്‍സ്ട്രക്ഷന്‍ വര്‍ക്കര്‍ തസ്തികക്ക് കീഴില്‍ വരുന്ന പ്ളംബറുടെയും കല്‍പണിക്കാരുടെയും ജോലികളും ചെയ്യാന്‍ കഴിയും. കമ്പനികള്‍ക്ക് തങ്ങളുടെ മനുഷ്യവിഭവശേഷി കൂടുതല്‍ കാര്യക്ഷമമായും മത്സരക്ഷമമായും ഉപയോഗിക്കാന്‍ കഴിയുന്ന പുതിയ സംവിധാനം യാഥാര്‍ഥ്യമാകുന്നതോടെ വിദേശ ജോലിക്കാരുടെ എണ്ണം കുറക്കാനും കഴിയുമെന്ന് അല്‍ ബലൂഷി പറഞ്ഞു. പത്തുമുതല്‍ 12 ശതമാനം വരെ സ്വദേശിവത്കരണം പൂര്‍ത്തിയായ സ്ഥാപനങ്ങള്‍ക്ക് എത്ര വിദേശ തൊഴിലാളികളെയും റിക്രൂട്ട് ചെയ്യാനും അനുമതി ലഭിക്കുന്നുണ്ട്.
പത്ത് ശതമാനം പോലും സ്വദേശിവത്കരണ തോത് എത്താത്തവര്‍ക്ക് മന്ത്രാലയത്തിന്‍െറ സേവനങ്ങള്‍ ലഭ്യമാവില്ല.നിലവില്‍ നിര്‍മാണ കമ്പനികളില്‍ സ്വദേശികളെ നേരിട്ട് തൊഴിലിന് റിക്രൂട്ട് ചെയ്യുകയോ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ വാഗ്ദാനം ചെയ്ത് പരിശീലനം നല്‍കുകയോ ആണ് ചെയ്യുന്നത്.
പുതിയ നിബന്ധനകള്‍ യാഥാര്‍ഥ്യമാകുന്നതോടെ നിര്‍മാണ കമ്പനികളിലെ തൊഴിലവസരങ്ങള്‍ ആകര്‍ഷണീയമാകുമെന്നും കൂടുതല്‍ സ്വദേശികള്‍ ഈ മേഖലയിലേക്ക് ആകര്‍ഷിക്കപ്പെടുമെന്നും അല്‍ ബലൂഷി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
