ഡെസേര്‍ട്ട് ട്വന്‍റി20 ക്രിക്കറ്റ്: ഒമാന്‍ ടീം പ്രഖ്യാപിച്ചു ലത്തീഫ് പറക്കോട്ട്
text_fieldsമസ്കത്ത്: ഈമാസം 14 മുതല്‍ 21വരെ അബൂദബി ശൈഖ് സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിലും ദുബൈ ഇന്‍റര്‍നാഷനല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലുമായി നടക്കുന്ന ട്വന്‍റി 20 അന്തര്‍ദേശീയ ക്രിക്കറ്റ് ടൂര്‍ണമെന്‍റിനുള്ള ഒമാന്‍ ടീമിനെ തെരഞ്ഞെടുത്തു. കഴിഞ്ഞ ഒക്ടോബറിലും നവംബറിലുമായി അമേരിക്കയില്‍ നടന്ന ഐ.സി.സി ലോക ക്രിക്കറ്റ് ലീഗ് ഡിവിഷന്‍ നാല് ടൂര്‍ണമെന്‍റില്‍ വിജയ ശ്രീലാളിതരായ ദേശീയ ടീമില്‍ ഒട്ടേറെ മാറ്റങ്ങള്‍ വരുത്തിയെങ്കിലും മലയാളിയായ അരുണ്‍ പൗലോസിനെ ടീമില്‍ നിലനിര്‍ത്തി. ആദ്യമായാണ് അരുണിന് ദേശീയ ട്വന്‍റി20 ടീമില്‍ ആദ്യ പതിനാലില്‍ ഇടം ലഭിക്കുന്നത്. കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍ നടന്ന ഐ.സി.സി ട്വന്‍റി20 ലോകകപ്പില്‍ ഒമാനെ നയിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ സുല്‍ത്താന്‍ അഹ്മദ് തികച്ചും അപ്രതീക്ഷിതമായി ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തിരിച്ചത്തെി. അമേരിക്കയില്‍ ടീമിനെ നയിച്ച ഓഫ് സ്പിന്നറും മിഡില്‍ ഓര്‍ഡര്‍ ബാറ്റ്സ്മാനുമായ അജയ് ലാല്‍ ചേട്ടയെ ടീമില്‍ നില നിര്‍ത്തി.
സ്റ്റാര്‍ ബാറ്റ്സ്മാന്‍ ജതീന്ദര്‍ സിങ്, ഓപണിങ് ബൗളര്‍ മുനിസ് അന്‍സാരി എന്നിവര്‍ അടക്കം പല പ്രമുഖര്‍ക്കും റിസര്‍വിലെ സ്ഥാനം നിലനിര്‍ത്താനേയായുള്ളൂ. സീഷാന്‍ മഖ്സൂദ് ആണ് ടീമിന്‍െറ വൈസ് ക്യാപ്റ്റന്‍.
ടീമംഗങ്ങള്‍: സുല്‍ത്താന്‍ അഹ്മദ്, സീഷാന്‍ മഖ്സൂദ്, അരുണ്‍ പൗലോസ്, അജയ് ലാല്‍ ചേട്ട, കാവര്‍ അലി, സുഫ്യാന്‍ മഹ്മൂദ്, നസീം ഖുശി, മെഹ്റാന്‍ ഖാന്‍, ഖുര്‍റം ഖാന്‍, മുഹമ്മദ് നദീം, ബിലാല്‍ ഖാന്‍, ആഖിബ് ഇല്യാസ്, കലീമുള്ള, രാജേഷ് റാന്‍പുര. ഇതില്‍ ഒരേയൊരു ഒമാന്‍ പൗരന്‍ സുഫ്യാന്‍ മഹ്മൂദ് മാത്രമാണ്. അരുണ്‍, അജയ്, രാജേഷ് എന്നിവര്‍ ഇന്ത്യക്കാരും മറ്റുള്ളവരെല്ലാം പാകിസ്താനില്‍നിന്നുള്ളവരുമാണ്. ഒമാന്‍ ടീമിന്‍െറ പരിശീലന ക്യാമ്പില്‍ കഴിഞ്ഞ തിങ്കളാഴ്ച ഒരു സര്‍പ്രൈസ് വിസിറ്ററും ഉണ്ടായി. ഒമാനില്‍ സ്വകാര്യ സന്ദര്‍ശനത്തിനത്തെിയ സൗത് ആഫ്രിക്കന്‍ ലെഗ് സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍ ടീമംഗങ്ങള്‍ക്കു നിര്‍ദേശം നല്‍കുകയും അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്തത് ഒമാന്‍ ക്യാമ്പില്‍ ആവേശം പരത്തി. ടീമംഗങ്ങള്‍ക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്യാനും അദ്ദേഹം തയാറായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
