കേരളവിഭാഗം യുവജനോത്സവം: അപേക്ഷകള്‍ ക്ഷണിച്ചു
text_fieldsമസ്കത്ത്: ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് കേരളവിഭാഗം സംഘടിപ്പിക്കുന്ന കലാസാഹിത്യ മത്സരങ്ങളിലേക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. മത്സരങ്ങള്‍ ജനുവരി മൂന്നാം വാരം മുതല്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ജനുവരി പത്ത് ആണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, നാടോടി നൃത്തം, ഒപ്പന, തിരുവാതിര, സംഘനൃത്തം തുടങ്ങിയ നൃത്ത ഇനങ്ങളും ലളിതഗാനം, ശാസ്ത്രീയ സംഗീതം, മാപ്പിളപ്പാട്ട്, നാടന്‍പാട്ട്, വടക്കന്‍ പാട്ട്, സംഘഗാനം, കഥാപ്രസംഗം എന്നിവക്ക് പുറമെ, സിനിമാഗാനവും മത്സര ഇനങ്ങളായി ഉണ്ടാവും. പ്രസംഗ മത്സരം, കവിതാലാപനം, ലേഖനം, കഥാരചന, കവിതാരചന തുടങ്ങിയവ മലയാളത്തിലും ഇംഗ്ളീഷിലും ഉണ്ടായിരിക്കും.
ഉപകരണ സംഗീത മത്സരത്തില്‍ കീ ബോര്‍ഡ് മാത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. മൈം, ഏകാഭിനയം, ചിത്രരചന എന്നീ ഇനങ്ങളിലും മത്സരങ്ങള്‍ ഉണ്ടായിരിക്കും. ഏറ്റവും കൂടുതല്‍ പോയന്‍റ് ലഭിക്കുന്ന സ്കൂളിന് ട്രോഫിയും സമ്മാനിക്കും.
മത്സരങ്ങളുടെ വിധിനിര്‍ണയത്തിനായി കേരളത്തില്‍നിന്നും പ്രത്യേകമായി വിധികര്‍ത്താക്കള്‍ എത്തിച്ചേരും. ഒമാനിലെ വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നടത്തുന്ന മത്സരങ്ങളില്‍ എല്ലാ ഇന്ത്യക്കാര്‍ക്കും പങ്കെടുക്കാം.
മത്സരങ്ങള്‍ക്കുള്ള അപേക്ഷ ഫോറങ്ങളും മറ്റു വിവരങ്ങളും ദാര്‍സൈത്തിലുള്ള ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് ഓഫിസിലും കേരള വിഭാഗത്തിന്‍െറ www.isckeralawing.org എന്ന വെബ് സൈറ്റിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ നിശ്ചിത തീയതിക്കകം ദാര്‍സൈത്തിലുള്ള ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് ഓഫിസില്‍ എത്തിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 96099769, 92338105, 97256920 എന്നീ മൊബൈല്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.