ഗള്‍ഫ് രാഷ്ട്രങ്ങളുമായി ഊഷ്മള ബന്ധം ആഗ്രഹിക്കുന്നു –ഹസന്‍ റൂഹാനി
text_fieldsമസ്കത്ത്: ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റൂഹാനിക്ക് മസ്കത്തില്‍ ഊഷ്മള സ്വീകരണം. 2013ല്‍ പ്രസിഡന്‍റായി ചുമതലയേറ്റശേഷം രണ്ടാം തവണ ഒമാന്‍ സന്ദര്‍ശനത്തിനത്തെിയ റൂഹാനിയെ മത്രയിലെ അല്‍ ആലം പാലസില്‍ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് ഒൗദ്യോഗിക ബഹുമതികളോടെ സ്വീകരിച്ചു. 21 ആചാരവെടികളുടെ അകമ്പടിയോടെയാണ് പ്രസിഡന്‍റിനെ സ്വീകരിച്ചത്. ഇറാന്‍െറയും ഒമാന്‍െറയും ദേശീയഗാനങ്ങളും സ്വീകരണ ചടങ്ങില്‍ ആലപിച്ചു. രാജകുടുംബാംഗങ്ങള്‍, മന്ത്രിമാര്‍, ശൂറാ കൗണ്‍സില്‍ ചെയര്‍മാന്‍ അടക്കമുള്ളവരും സ്വീകരണ ചടങ്ങില്‍ സംബന്ധിച്ചു.
സ്വീകരണ ചടങ്ങുകള്‍ക്കുശേഷം കൊട്ടാരത്തിനകത്ത് ഇരു ഭരണകര്‍ത്താക്കളും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ ആരംഭിച്ചു. ഇരു രാഷ്ട്രങ്ങള്‍ക്കും താല്‍പര്യമുള്ള വിവിധ വിഷയങ്ങള്‍ക്കൊപ്പം നിലവിലുള്ള ഉഭയകക്ഷി ബന്ധം വിശകലനം ചെയ്ത ഇരുവരും വിവിധ മേഖലകളില്‍ സഹകരണം വ്യാപിപ്പിക്കുന്നതു സംബന്ധിച്ചും ചര്‍ച്ച ചെയ്തു.
ഒമാന്‍ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിന്‍ മഹ്മൂദ് അല്‍ സൈദ്, ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിന്‍ ഹിലാല്‍ അല്‍ ബുസൈദി, റോയല്‍ ഓഫിസ് മന്ത്രി ജനറല്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ നുഅ്മാനി, പ്രതിരോധ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ സൗദ് ബിന്‍ ഹാരിബ് അല്‍ ബുസൈദി, ആഭ്യന്തരമന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദി, വിദേശകാര്യമന്ത്രി യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ല, നിയമ മന്ത്രി ശൈഖ് അബ്ദുല്ല മാലിക്ക് ബിന്‍ അബ്ദുല്ലാഹ് അല്‍ ഹലീലി തുടങ്ങിയവരാണ് ഒമാന്‍ ഭാഗത്തുനിന്ന് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഇറാന്‍െറ ഭാഗത്തുനിന്ന് വിദേശകാര്യമന്ത്രി ഡോ. മുഹമ്മദ് ജവാദ് സരീഫ്, ചീഫ് ഓഫ് സ്റ്റാഫ് ഓഫ് പ്രസിഡന്‍റ് ഡോ. മുഹമ്മദ് നഹ്വന്ദിയാന്‍, വ്യവസായ വാണിജ്യ മന്ത്രി എന്‍ജിനീയര്‍ മുഹമ്മദ് റാസ നെമറ്റ്സ്സാദ തുടങ്ങിയവരും ചര്‍ച്ചയുടെ ഭാഗമായി.
രാവിലെ വിമാനത്താവളത്തിലത്തെിയ ഇറാന്‍ പ്രസിഡന്‍റിനെയും സംഘത്തെയും ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിന്‍ മഹ്മൂദ്, വിദേശകാര്യമന്ത്രി യൂസുഫ് ബിന്‍ അലവി അബ്ദുല്ലാഹ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്.
ഇറാന്‍, ഗള്‍ഫ് രാഷ്ട്രങ്ങളുമായി ഊഷ്മളമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് പ്രസിഡന്‍റിനെ ഉദ്ധരിച്ച് ഇറാനിയന്‍ വാര്‍ത്താ ഏജന്‍സി ഇര്‍ന ബുധനാഴ്ച രാവിലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗള്‍ഫ് മേഖലയുടെ സുരക്ഷക്കൊപ്പം നല്ല അയല്‍പക്ക ബന്ധങ്ങളും കാത്തുസൂക്ഷിക്കുക എന്ന അടിസ്ഥാനത്തിലൂന്നിയാണ് ഇറാന്‍െറ പ്രവര്‍ത്തനം. നൂറുകണക്കിന് വര്‍ഷം സുന്നികളും ശിയാക്കളും സമാധാനപരമായ സഹവര്‍തിത്വത്തിലൂന്നി ജീവിച്ചിട്ടുണ്ട്. അതിനാല്‍, സുന്നികളും ശിയാക്കളുമായി ഇനിയും വിപുലമായ ഐക്യം സാധ്യമാണെന്ന് ഹസന്‍ റൂഹാനി പറഞ്ഞു.
മറ്റ് അറബ് രാഷ്ട്രങ്ങളുമായും പ്രത്യേകിച്ച് സൗദി അറേബ്യയുമായും ബഹ്റൈനുമായും അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ ഇറാനും ഒമാനും ഊഷ്മളമായ ബന്ധമാണ് പുലര്‍ത്തുന്നത്. 2013ല്‍ ഒമാന്‍െറ മധ്യസ്ഥതയിലാണ് അമേരിക്കയും വന്‍ശക്തി രാഷ്ട്രങ്ങളും ഇറാനുമായുള്ള ആണവ ചര്‍ച്ചക്ക് തുടക്കം കുറിച്ചത്.
2015ല്‍ ആണവകരാര്‍ യാഥാര്‍ഥ്യമായത് ഒമാന്‍െറ നയതന്ത്ര വിജയമായാണ് വിലയിരുത്തപ്പെടുന്നത്. ഇതോടൊപ്പം, സിറിയയിലെയും യമനിലെയും ആഭ്യന്തരപ്രശ്നങ്ങള്‍ അവസാനിപ്പിക്കുന്നതു സംബന്ധിച്ച ചര്‍ച്ചകളിലും ഒമാന്‍ ശ്രദ്ധേയമായ പങ്കാണ് വഹിക്കുന്നത്. 2013ല്‍ ഹസന്‍ റൂഹാനി അധികാരമമേറ്റ ശേഷം സുല്‍ത്താന്‍ ഖാബൂസ് ഇറാന്‍ സന്ദര്‍ശിച്ചിരുന്നു.
റൂഹാനി അധികാരമേറ്റ ശേഷം ഇറാന്‍ സന്ദര്‍ശിച്ച ആദ്യ രാഷ്ട്രത്തലവനാണ് സുല്‍ത്താന്‍ ഖാബൂസ്. തുടര്‍ന്ന് തൊട്ടടുത്ത വര്‍ഷം റൂഹാനി ഒമാനും സന്ദര്‍ശിച്ചിരുന്നു. പ്രകൃതിവാതക പൈപ്പ്ലൈന്‍ അടക്കം വ്യാപാര, വാണിജ്യ മേഖലകളില്‍ സഹകരണം ശക്തമാക്കുന്നതിനുള്ള ചര്‍ച്ചകളും ഇരുരാഷ്ട്രങ്ങളുമായി നടന്നുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
